Wednesday, January 28, 2009

ഇവള്‍ ആരാണ്??


"കുന്കുമചെപ്പിലെ പൊടി തട്ടിമാറ്റി
പുറത്തു പറ്റിപ്പിടിച്ചിരിക്കുന്ന കുന്കുമം
ചേലയുടെ അറ്റം കൊണ്ടു ഒപ്പിമാറ്റി
അവളാ ചെപ്പ് തുറന്നു...
അതില്‍ കുന്കുമം അല്ലാ.......
ഒരു കൂട്ടം ആളുകളുടെ രക്തം പുരണ്ട നിറം
അതില്‍ കുന്കുമത്തിന്റെ മണം അല്ലാ...
രക്തക്കറയുടെ ഒരിക്കലും മങ്ങാത്ത മണം"



ഈ കുന്കുമാചെപ്പും കൊണ്ടു നടന്നു എന്ത് ചെയ്യണമെന്നറിയാതെ കരയുന്ന സ്ത്രീ എന്റെ സ്വപ്നങ്ങളില്‍ കടന്നു വരാന്‍ തുടങ്ങിയിട്ട് കുറെ നാളുകള്‍ ആയി....

ഭാഗ്യം, പകല്‍സമയതല്ല എന്ന് തോന്നുന്നു ഞാന്‍ ഈ സ്വപ്നം കാണുന്നത്..

ഇതേ ഫ്രെയിം ഒരാള്‍ ഒരു ചലച്ചിത്രമായി പകര്തുകയാനെങ്ങില്‍

അയാള്‍ ചെന്നെതെണ്ടത് ചുവടെ ചേര്‍ക്കുന്ന സ്ഥലങ്ങളില്‍ ഒന്നില്‍....


NOV 26 2008

സ്ഥലം : മുംബൈ

വെടിവെയ്പ്പും ഗ്രനെട് ആക്രമണങ്ങളും 78 പേരെ കൊന്നു..


SEP 13 2008

സ്ഥലം: തലസ്ഥാനനഗരി

5 സ്ഫോടന പരമ്പര പ്രധാനപ്പെട്ട ഷോപ്പിങ്ങ് സ്ഥലങ്ങളില്‍ 21 പേര്‍ കൊല്ലപ്പെട്ടു..


July 26, 2008:

സ്ഥലം: അഹമദാബാദ്

16 ചെറു ബോംബുകള്‍ 45 പേര്‍ കൊല്ലപ്പെട്ടു..

July 25, 2008:

സ്ഥലം: ബാങ്ങലൊരു

ബോംബ് ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. ( ഇതൊരു ചെറിയ സംഖ്യ ആണെന്ന് തോന്നാം . ...)


May 13, 2008:

സ്ഥലം: ജൈപൂര്‍

7 ബോംബ് ആക്രമണങ്ങള്‍ 80 പേര്‍ കൊല്ലപ്പെട്ടു....


2005, 2006, 2007..... ഈ കാലഖട്ടങ്ങളില്‍ സംഭവിച്ചത് മറന്നതല്ല...അത് ചേര്‍ക്കാന്‍ ലജ്ജ തോന്നുന്നു..

കാരണം ലോകത്തിലെ 2-ആമത്തെ "Most Unsafe Place" ആയി ഇന്ത്യയെ വാഴ്തപ്പെടുത്തിയ സാഹചര്യങ്ങള്‍...


ഞാനിതു എഴുതിയത് വൈകിയാനെങ്ങിലും ...എന്റെ മനസ്സു പറഞ്ഞു..


എന്റെ സ്വപ്നത്തിലെ സ്ത്രീ ഒരു പക്ഷെ , ഇവിടെയെവിടെയെങ്ങിലും ജീവിക്കുന്നുണ്ടാവാം..അവരെ കാണാന്‍ എനിക്ക് നിര്‍വാഹമില്ല..

കണ്ടാല്‍ സാന്ത്വനിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല..

എങ്ങിലും, ഞാന്‍ ആഗ്രഹിക്കുന്നു..


" ആ സ്ത്രീ ഇനിയും ജനിക്കാതിരിക്കട്ടെ!!!!!"





4 comments:

Citizen said...

hi divya, First, let me appreciate you for that these incidents were touched your heart and you wanted to respond against this repeated attacks through ur thoughts.

The said 26th night, we were watching the tv and the other side was busy to calls our dears to confirm about their health and inform about the incident. We have seen many faces of terror, anger, pain, helplessness, tears…

People are mercilessly crucify the politicians. I am also not with their side. But besides that you are the one to protect your house first then only will come government. There was no security in Taj and Trident hotel at all. If anybody happened to enter Taj, will know that even a stray dog can easily go inside. "Since last 25 years we have not learned anything from the terrorist attacks". I understand Tatas feelings. But why he did not give security for his premise?

Karkare, Salaskar, Kamte sirs were on the duty of Malegaon blast case. What they were doing in Mumbai on said night at 11:00pm? They altogether came out in one car and shot dead. Did you not feel a clinical finish on this story? Ok. I don't want to be a cynic. Police knew that night something going to be happen, but don't know what? Where? There was information about this boat and also written complaint had given to Colaba police station few days back. But police were ignored these information. Fishermen informed police about the new peoples entry. But who cares. Government claim about 920 crores spent for police department. For what? To purchase new uniform and new fancy vehicles for senior officers. If they bought new and sophisticated weapons, bullet proof jackets and also arrange advanced training to police cop this much wont be happened.

I admit about the bravery of our NSG commandos and ATS team. But it was not a clinical operation. If they learned the Taj and Trident hotels well, this operation could conclude much before and casualty can also reduce. Unfortunately, our soldiers are not aware about the set up of these hotels. Also why they allowed reporters to stand very close to the location? Channels were really celebrate this occasion and some companies are busy to inform the quality of their product through advertisement. The leading political parties are busy with asking votes to the public through news channels.

Now our first duty is to set up an inquiry commission to find a rich and proud family of Amchi Mumbai; Bal Tackery and family. Where the hell he and his sena gone? Only knows how to break the heart of people and divide the country. All politicians know what is Rajyathantra but nobody know what is Rajya.

A selfish, shameless chief minister of Maharashtra said that if Union government asks I am ready to quit. He doesn't have been a sense at all. No surprise; that he proved when he visited Taj with his actor Son, friend and Film director Ram Gopal Verma. But Mumbaikars learned and woke up. Therefore, they have gone safely. But when these politicians will learn and wake up?

So, Divya, what to do with a film on these attacks? do you think with a film we can wake these deaf, blind politicians? Instead of inviting a Director to these places you should have been invite people who wanted to see your titled "sobing lady", its my small suggestion. Again i wanted to suggest you read lot of. before you post your story, show somebody for correction, the way you took the help of Venuji for mixing. i think somebody should help you initially. but, keep writing too. songs i heard, all are good. keep it up.

with best regards, babu

......... is the above too boring? hahaha

divya / ദിവ്യ said...

ബാബുജി,

ആദ്യമായി തന്നെ പറയട്ടെ..താങ്കളുടെ അഭിപ്രായത്തില്‍ ഞാന്‍ യോജിക്കുന്നു.തീര്ച്ചയായും.പക്ഷെ, ഞാന്‍ ഉദ്ദേശിച്ചതു താങ്ങള്‍ക്ക്‌ മനസ്സിലായില്ല എന്ന് തോന്നുന്നു..ഞാന്‍ ഒരിക്കലും ഒരു ചലച്ചിത്രമെടുക്കാന്‍ ആരെയും ക്ഷണിച്ചിട്ടില്ല. എന്റെ വാക്കുകളില്‍ അങ്ങനെ പ്രതിധ്വനിചിട്ടുന്ടെങ്ങില്‍ അത് തെറ്റ് തന്നെയാണ്. ആ വരികള്‍ അഭിനന്ദനം അര്‍ഹിക്കുന്നില്ല. ഒരു ചിത്രതിന്നോ, അല്ലെങ്ങില്‍ ഒരു ഡോക്യുമെന്ടരിക്കോ നിര്‍വചിക്കാന്‍ കഴിയാനാവാത്ത വിധം ഉള്ള ഒരു വിഷയം ആണിത്. അത് ഞാന്‍ മനസ്സിലാക്കുന്നു.

എനിക്കറിയാം മീഡിയ ഉം , രാഷ്ട്രീയ പ്രവര്‍ത്തകരും എല്ലാം ഈ സന്ദര്‍ഭം നന്നായി ആഘോഷിച്ചു. അതിന്റെയൊക്കെ മറുപടിയെന്ന വണ്ണം resilient ആയ mumbaikars ഇന്ത്യ ഗേറ്റ് ല് നടത്തിയ റാലി അവരുടെ കടുത്ത മറുപടിയെ കാണിക്കുന്നു. ഇതില്‍ കുറ്റപ്പെടുതേന്ടതു തികച്ചും സര്‍കാരിനെ ആണ് എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ, മുംബൈ ഭരണം സുരക്ഷിതമായ കൈകളില്‍ ആയിരുന്നു എന്നും പറയാന്‍ നിര്‍വാഹമില്ല. പിന്നെ, സിനിമ എടുക്കുന്ന കാര്യം പരയാനനെങ്ങില്‍.....ഈ അടുത്ത കാലത്തു ഇറങ്ങിയ "A Wednesday" എന്ന ചിത്രം എത്ര നല്ല ഒരു പാഠമാണ് എല്ലാവര്ക്കും കാണിച്ചു കൊടുത്തിരിക്കുന്നത്‌? പക്ഷെ, ആ ചിത്രത്തിന് പ്രതീക്ഷിച്ച പ്രോല്സാഹനം കൊടുത്തോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നെ പറയാനാവൂ...അപ്പോള്‍ എന്തില്‍ നിന്നും ഉള്‍ക്കൊണ്ടു ഉയര്‍ത്തു എഴുനേല്‍ക്കാന്‍ നമ്മള്‍ തയാറല്ല..ഈ കഴിഞ്ഞു പോയ ദുരന്ദത്തിന്റെ ദിനങ്ങള്‍ ഒരു ഓര്‍മ്മപ്പെടുതലുകളായി മനസ്സില്‍ കുറിച്ചു വെക്കാന്‍ ആരും തയ്യാറല്ല..ജനങ്ങളും..ഈ അവസ്ഥയില്‍ ആരെ കുറ്റപ്പെടുത്തണം എന്നത് ഒരു ചോദ്യം മാത്രമായി അവശേഷിക്കുന്നു. മണിമാളികയില്‍ കഴിയുന്നവന്‍ മുതല്‍ ചെറ്റക്കുടിലുകളില്‍ താമസിക്കുന്നവര്‍ വരെയുള്ള ഇന്ത്യയില്‍ ഇതുപോലെ ഉള്ള ലോകപ്രതിഭാസങ്ങള്‍ കൊണ്ടു സ്വാധീനം ഉണ്ടാക്കാന്‍ ആര്ക്കും കഴിയില്ല. ആ തിരിച്ചറിവാണ് ഇനിയും പ്രശ്നങ്ങള്‍ വിളിച്ചു വരുത്തുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഒരിക്കല്‍ക്കുടി പറയട്ടെ മുംബൈ ആക്രമണങ്ങള്‍ നേരിട്ടു കണ്ടനുഭവിച്ച ഒരാള്‍ എണ്ണ നിലക്ക് താങ്കളുടെ വികാരങ്ങളെ വ്രണപ്പെടുതും വിധം എന്തെങ്ങിലും ഞാന്‍ എഴുതിയെങ്ങില്‍ സദയം ക്ഷമിക്കുക..ഇനിയും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

ദിവ്യ

Citizen said...

divya, i am not only bothered about mumbai attacks. worried on each attacks in different cities of India. I am not blaming that mumbai was not in safe hands. whoever in centre, whether their hands are strong or not, i am not hear to check their strength. I am saying that nobody has taken a concrete steps for defend our country itself. govt has crores rupees to invest in other departments but not in defence. its became a routine after each attacks the politicians blame each other including Pakisthan's. Repeated attacks is happening in India only. Look at US, terrorists got only chance to attack them. after that they took safety measures. but, what here. still all grounds are open. Terrorists wisdom to choose the place. your sobing lady will get birth again. but she never cry, instead of tears, she will spill out fire everywhere. there is no more tears in any of eyes. babu...

Unknown said...

ദിവ്യ,
ഈ നാട്ടിലെ ആരുടേയെങ്കിലും സഹായമില്ലാതെ ഒരു തീവ്രവാദിക്കും ഇന്‍ഡ്യക്കകത്ത് കടക്കാന്‍ കഴിയില്ല.അപ്പോള്‍ ഇവിടെ ഉള്ളവര്‍ തന്നെ യാണ്' തീവ്രവാദികള്‍.എല്ലാത്തിനു മൂക സാക്ഷികളായി കുറച്ചു പേരും...