Tuesday, June 19, 2012

pathuveluppinu / പത്തുവെളുപ്പിന്

my songs - pathu veluppinu_ divya_cover_final - eSnips
മറ്റൊരു രവീന്ദ്രസന്ഗീതം .........
മലയാള സിനിമ കണ്ടത്തില്‍ വെച്ച് ഏറ്റവും നല്ല കലാകാരന്മാരില്‍ ഒരാളാണ് ശ്രീ. മുരളി...ആദ്യകാലങ്ങളില്‍ നാടക അഭിനയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പിന്നീട് ചലച്ചിത്ര രംഗത്തും , എഴുത്തുകാരനായും, ഒക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്..."നീ എത്ര ധന്യ", "വെങ്കലം", "അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്", "പത്രം", "ആയിരം നാവുള്ള അനന്തന്‍", "ചകോരം" ഇവയൊക്കെ എനിക്ക് അദ്ദേഹം അഭിനയിച്ച ചിത്രങ്ങളില്‍ ഇഷ്ടമുള്ളവയാണ്.

pathuveluppinu by Divya | Online Karaokeഓഗസ്റ്റ്‌ 6, 2009 നു ഈ മഹാനായ കലാകാരന്‍ നമ്മെ വിട്ടു പോയി...അദ്ധേഹത്തിന്റെ അഭിനയ മികവിന് മുന്‍പില്‍ നമിച്ചു കൊണ്ട് ഈ ഗാനം ഞാന്‍ സമര്‍പ്പിക്കട്ടെ....

വെങ്കലം എന്നാ ചിത്രത്തിലെ "പത്തു വെളുപ്പിന് മുറ്റത്ത്‌ നിക്കണ" ....എന്ന മനോഹരമായ രവീന്ദ്രസന്ഗീതതിലുള്ള ഗാനം ആണ് ഞാന്‍ ഇവിടെ പാടിയിരിക്കുന്നത്...കെ, എസ് . ചിത്ര അതിസൂക്ഷ്മമായ സംഗതികള്‍ കൊണ്ട് സംഭവബഹുലമാക്കിയ ഈ ഗാനം പാടി ഫലിപ്പിക്കുക എന്നത് ഒരു herculean task ആണ്..എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്...നിങ്ങളുടെ അഭിപ്രായം വളരെ വളരെ വളരെ ആവശ്യമാണ്‌....പ്രത്യേകിച്ച് ഇത്തരമൊരു പാട്ടിനു...

അതുകൊണ്ട് സഖാക്കളെ ഇതിലെ ഇതിലെ.....:)

Also do watch this interview of Shri. Murali.

Monday, November 30, 2009

Aararum kaanathe - Chandrolsavam

"ആരാരും കാണാതെ ആരോമല്‍ പൂമുല്ല ....." ഈ ഗാനം ഇഷ്ടമല്ലാത്ത ആരും തന്നെ ഉണ്ടാവില്ല...മെലടി തുളുമ്പുന്ന മനോഹരമായ വരികളും പിന്നെ ഭാവ ഗായകരായ സുജാതയും ജയചന്ദ്രനും കുടി ഒന്നിച്ചപ്പോള്‍ ലാലേട്ടന്റെ ചന്ദ്രോത്സവം എന്ന ചിത്രത്തിലെ ഈ ഗാനം എല്ലാവര്ക്കും പ്രിയപ്പെട്ടതായി... ചിത്രത്തില്‍ ഇത് ഒരു duet song ആണ്...പക്ഷെ, റെക്കോര്‍ഡ്‌ ഇല് male version ഉം female version ഉം ഉണ്ട്....

ശ്രീ വിദ്യാസാഗര്‍ ഇന്റെ മനോഹരമായ ഗാനങ്ങളില്‍ ഒന്ന്..........ഇതിന്റെ ചിത്രീകരണവും എനിക്ക് വലിയ ഇഷ്ടമാണ്...........
എല്ലാവരും കേള്‍ക്കുക....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു ..........
ദിവ്യ


Get this widget | Track details | eSnips Social DNA

Download song from here

Tuesday, November 17, 2009

Chethiyum chembarathiyum / ചെത്തിയും ചെമ്പരുത്തിയും

Get this widget Track details eSnips Social DNA


Download from here..

മലയാള സിനിമ സംഗീതത്തില്‍ ഗുരുതുല്യനായ ശ്രി. ദക്ഷിണാമൂര്‍ത്തി അവര്‍കള്‍ ഏറ്റവും പുതിയതായി മലയാളികള്‍ക്ക് സമ്മാനിച്ച ഹൃദയഹാരിയായ ഒരു പാട്ടാണ് നിങ്ങള്‍ക്കായി എന്റെ അടുത്ത സമര്‍പ്പണം...മിഴികള്‍ സാക്ഷി എന്ന ചിത്രത്തില്‍ ശ്രീമതി. കെ. എസ്. ചിത്ര യുടെ ഭാവനിര്‍ഭരമായ ആലാപനം .....ഈ ഗാനം നിങ്ങള്‍ക്കും വളരെ ഇഷ്ടം എന്ന് കരുതുന്നു...അതെ ഭാവം കുറച്ചൊക്കെ കൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ....

എല്ലാ അമ്മമാര്‍ക്കും ഈ ഗാനം പ്രത്യേകം ഞാന്‍ സമര്‍പ്പിച്ചു കൊള്ളട്ടെ!!! ഭൂമിയില്‍ ശാശ്വതമായ സ്നേഹത്തിന്റെ പ്രതീകമായ "അമ്മ" എല്ലാ നാളും, എല്ലാ യുഗങ്ങളും, ഈരേഴു ലോകങ്ങളിലും ഈശ്വര ചൈതന്യമായി എന്നും നിലനില്‍ക്കട്ടെ!!!! നമ്മെ അനുഗ്രഹിക്കട്ടെ!!!

Love you my dear ammoooseee.......This one goes to u..........................:)
Divya

Thursday, September 17, 2009

anulmele panithuli- varanam ayiram
യാഹൂ.....
അങ്ങനെ ഞാന്‍ ഒരു പാട്ടു ജീവിതത്തില്‍ ഒറ്റ ടേക്ക് ഇന് പാടിയെ!!!!!അതെ അതെ...നിങ്ങളും അന്തിച്ചുപോയല്ലേ...ഒരു പക്ഷെ, അധികം പ്രശ്നമില്ലാത്ത പാട്ടു ആയതു കൊണ്ടാരിക്കും..അധികം മെനക്കെടെണ്ടി വന്നില്ല...അതിന്റെ സന്തോഷത്തിലാ ഞാന്‍... അപ്പൊ എല്ലാരും പാട്ടു കേക്കുക....വിലയിരുത്തുക.... സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന എല്ലാവര്ക്കും എന്റെ ഈ പാട്ടു ഞാന്‍ സമര്‍പ്പിക്കുന്നു...
സന്ധിപ്പോം.....
ദിവ്യ

Annulmele panithuli- Varanam Ayiram by Divya Pankaj | Upload Music
Download song from here.
This song is fromVaaranam Aayiram, Tamil blockbuster film directed by Gautham Menon. released on November 14, 2008 across the globe. Vaaranam Aayiram illustrates the theme of how a father often came across his son's life as a hero and inspiration, whose death was deeply mourned in the end. As a tribute to the father of the director, the film opened in several countries with critical acclaim and mixed reviews.
To all Surya fans, here's a dedication from another fan....:-)
Wish u all a happy Ramadan!!!
divya

Tuesday, September 1, 2009

Thankathoni/തങ്കത്തോണി - Mazhavilkkavadi/മഴവില്‍ക്കാവടി
പ്രിയ സുഹൃത്തുക്കളെ,

വളരെ നാളുകളുടെ ഇടവേളയ്ക്കു ശേഷം ഞാന്‍ ഓണശംസകളുമായി തിരിച്ചു എത്തി...നിങ്ങള്‍ക്കേവര്‍ക്കും ഒരു നല്ല ഓണം ആശംസിക്കുന്നു..ഒപ്പം ഈ പാട്ടും പോസ്റ്റ്‌ ചെയ്യുന്നു...എല്ലാവരുടെയും വിലയേറിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്,

"ഓണാശംസകള്‍"


Get this widget Track details eSnips Social DNA

Download link here

Wednesday, July 1, 2009

eenam free music album

Dear Friends,

Introducing the first ever "malayalam online album" eenam, exclusively Bloggers'....The album is all set for release on June 30th..I request all of you to hear the songs and share your views, also tell how do you like to improve it next time...You can download the songs for free from eenam .Ive sung 2 songs for eenam

1. Anuraagasandhya ...
2. Chatroomile Chandini...
Tell me how u liked them too...

On this occasion, I thank the eenam team for their conscious effort and sincerity behind each and every song...Thanks for giving me such a great opportunity..

Wednesday, May 27, 2009

chirakulla ormmakal/ചിറകുള്ള ഓര്‍മ്മകള്‍സന്ദര്‍ഭം : വളരെ നാളുകള്‍ക്കു ശേഷം ഇന്ന് ഒരു കൂട്ടുകാരിയുടെ വിവാഹം കൂടാന്‍ ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി..എന്തോ, വല്ലാതെ സന്തോഷം തോന്നിയ ദിവസം ആയിരുന്നു ഇന്ന് ..ചെറുപ്പമായിരുന്നെങ്ങില്‍ എന്ന് തോന്നിപ്പോയി...ഇനിയും ഇതുപോലെ ഒരു ഒത്തുചേരല്‍ എന്നാവും ???? വെറുതെ ഗതകാല സ്മരണകളിലൂടെ യാത്ര ചെയ്യുമ്പോള്‍ എഴുതിയതാണ് ഇന്ന് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.. For all my friends.....
കുറച്ചു നാളുകള്‍ പുറകിലോട്ടു സഞ്ചരിക്കാന്‍ മനസ്സ് പറഞ്ഞു. ഇന്ന് ഞാന്‍ അങ്ങനെ പുറകോട്ടു നടന്നു. മനസ്സിനുള്ളിലെ ചില്ല് കൂട്ടിലെ ക്ലാവ് പിടിച്ച ഓര്‍മ്മകള്‍ക്ക് ചിറകു മുളച്ച ദിവസം. അവ സ്വയം ആ ചില്ല് കൂട് പൊട്ടിച്ചു പുറത്തു കടന്നു. അങ്ങനെ സ്വയവിഹാരം ചെയ്യുകയാണിപ്പോള്‍ ..

ഇപ്പോള്‍ ഞാന്‍ എത്രയോ ദൂരം യാത്ര ചെയ്തു കഴിഞ്ഞു. ആറു നിമിഷം കൊണ്ട് ഞാന്‍ എത്തിചേര്നിരിക്കുന്നത് ആറു വര്‍ഷങ്ങള്‍ക്കുമപ്പുറം . ഒരുകൂട്ടം ചിരിക്കുട്ടികളുടെ നടുവിലേക്ക്..ഒരു കൂട്ടം സന്തോഷങ്ങളുടെ നടുവിലേക്ക്. ഇപ്പോള്‍ അന്യമായ , അപ്പോള്‍ സുലഭമായിരുന്ന അമൂല്യനിമിഷങ്ങളുടെ സാക്ഷിയാണ്പ്പോള് ഞാന്‍..

ഓരോ ചിരിക്കുട്ടികളും ചിരിക്കുവാന്‍ തുടങ്ങി. കുശലം അന്വേഷിക്കാന്‍ തുടങ്ങി. അവരിലൊരാള്‍ എന്നെ ആ വലിയ മലയുടെ മുകളിലേക്ക് കൂട്ടികൊണ്ടുപോയി. അതിന്റെ ചുട്ടു പൊള്ളുന്ന പ്രതലത്തില്‍ എന്റെ കാലുകള്‍ എരിഞ്ഞു പൊള്ളിയെങ്ങിലും അതൊന്നും അനുഭവിക്കാന്‍ എനിക്ക് നേരമുണ്ടായിരുന്നില്ല, ഞാന്‍ ആഹ്ലാദിക്കുകയായിരുന്നു ആനന്ദിക്കുകയായിരുന്നു. ദൂരെക്കണ്ട മഴവില്ല് അതിന്റെ ഏഴു നിറങ്ങളും എന്റെ നേര്‍ക്ക് വീശിയെറിഞ്ഞതുപോലെ തോന്നി. ചിരിക്കുട്ടികളുടെ സുഹൃത്താണ്ത്രേ മഴവില്ല്..!!! മലയുടെ താഴേക്കു പത്തടി ഇറങ്ങി നടന്നാല്‍ പച്ചപ്പുല്ലിനെ അലങ്കരിച്ചുകൊണ്ട് കാറ്റില്‍ നൃത്തമാടുന്ന മഞ്ഞപ്പൂക്കളെയും വയലറ്റ് പൂക്കളെയും കാണാം. അവയ്ക്ക് മണം ഇല്ല. പക്ഷെ, എന്തൊരു സൌന്ദര്യം!!!രാവിലെ വീണ മഞുതുള്ളികള്‍ ആവിയായിതീര്‍നില്ല. കുഞ്ഞിക്കിളികള്‍ കരിയിലകള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്നു. "കിലും കിലും" എന്നുള്ള ശബ്ദം കേട്ട് അത് തിരിച്ചറിയാനായി ഞാന്‍ ചുറ്റും നോക്കി..മലയുടെ രണ്ടു വശവും തഴുകിയൊഴുകുന്ന തെളിമയാര്‍ന്ന അരുവി..എന്തൊരു ഭംഗി..അതിന്റെ ജല മണികളുടെ പ്രകാശം വജ്രത്തെ വെല്ലും. ദൂരെ കാണുന്ന കാടിന്നുള്ളിലേക്ക് ഞാന്‍ കൌതുകത്തോടെ നടന്നു പോയപ്പോള്‍, രക്ഷാകവചം പോലെ വളഞ്ഞു നിന്ന് ചിരിക്കുട്ടികള്‍ നൃത്തമാടി..

ആടിയും പാടിയും കഥകള്‍ പറഞ്ഞും നേരം വൈകി..പിന്നീട് ഒരു വന്‍ കാറ്റ് വീശി..മരങ്ങള്‍ ഇളകിയാടി. കിളികള്‍ കൂടുചേര്ന്നു. മഴവില്ല് മാഞ്ഞു. പൂക്കളെയും പുല്ലുകളേയും കാണാതായി. അരുവികള്‍ മിണ്ടാതായി. ചിരിക്കുട്ടികളും ഓരോന്നായി യാത്ര പറഞ്ഞു മറഞ്ഞു.- ഇനിയും കാണാം എന്ന വാഗ്ദാനവുമായി.

എനിക്ക് നിശ്ചയിച്ച സമയം കഴിഞ്ഞു. ഇനി ഓര്‍മ്മകളെ തിരിച്ചു വിളിക്കാന്‍ സമയമായി. ഇനിയുമൊരു നാളത്തെ സന്തോഷത്തിനായി ഒത്തുചേരലിനായി ഓര്‍മ്മകള്‍ക്ക് ചിറകു ചുരുട്ടിയെ മതിയാവൂ. അവയെ കൂട്ടിലാക്കണം. വീണ്ടും ക്ലാവ് പിടിച്ചു മറവിയുടെ മാറാല മൂടുന്നതിനു മുന്‍പ് ഇനിയും ചിരിക്കുട്ടികള്‍ അവയെ കൂട്ടിക്കൊണ്ടു പോകാന്‍ വന്നെങ്ങില്‍.....

NB: ഇങ്ങനെ ആപത്തുക്കളില് സഹായിക്കുന്ന, സ്നേഹം പങ്കിടുന്ന, ദുഃഖം പങ്കിടുന്ന, ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്നേഹാശംസകള് നേരുന്നു!!!!!