Monday, January 19, 2009

ente malayaalam

പതിവില്‍ നിന്നും വ്യത്യസ്തമായ ഒരു പോസ്റ്റുമായി ആണ് ഇന്നു ഞാന്‍ എത്തിയിരിക്കുന്നത്. ഒരു കവിത .

സൂര്യ താപത്തെ അവഗണിച്ച് ; സൂര്യനെ നാണം കെടുത്തി തണുപ്പിന്റെ ഏട്റ്റ്ക്കുറ്ചിലുകള്‍് സ്വയവിഹാരം നടത്തുന്ന ഡിസംബര്‍ മാസം ; ഇതുപോലെ ഒരു തണുത്ത ഡിസംബറില്‍ ആണ് ഞാനിവിടെ എത്തിയത്. എനിക്ക് പലപ്പോഴും തോന്നാറുണ്ട്. " The land of rising Sun " എന്ന് വിശേഷിപ്പിക്കുന്ന ഇവിടെ കുടുതലും തണുപ്പാണ് ; ചൂടുകാലം വളരെ ചുരുങ്ങിയതാണ്. എന്തൊരു വിരോധാഭാസം, അല്ലെ?. പുറത്തു നല്ല തണുപ്പ്. അകത്തു heater ന്റെ ഇരമ്പല്‍. പിന്നെയാകെ ഞാന്‍ കേള്ക്കുന്ന ശബ്ദം എന്റെ ലാപ്ടോപിലെ പാട്ടുകള്‍ മാത്രം.

ഇവിടെയിരിക്കുമ്പോള്‍ വേരുതെയെങ്ങിലും ചിലപ്പോള്‍ സ്വന്തം നാടിനെ ഓര്‍ത്തുപോകുന്നു.
എത്ര കുറ്റമറ്റതാനെങ്ങിലും ഈ നാടിനോട് മാനസികമായി അടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. വേരുകള്‍ അല്ലെ ഉ‌ര്ജം നല്കുക?

എന്റെ മലയാളം

ഇവിടെയിരിക്കുന്ന നേരമെല്ലാം
എന്റെ മലയാളമേ, നിന്നെ ഓര്‍ത്തിടുന്നു
ഇവിടെ കുളിരേകും കാറ്റില്ലല്ലോ?
ഇവിടെ കുടമുല്ല പൂക്കാറില്ലാ
ഇവിടെ മണ്ണിന്റെ മനമില്ലല്ലൊ?
ശകടങ്ങള്‍ പോകും ടാറിട്ട
വഴികള്‍ മാത്രം

ഇവിടെ കാറ്റിലാടും തോണിയില്ല
ഇവിടെ തലോടുന്ന തെന്നലില്ല
മാനത്ത് താരങ്ങള്‍ വരാറേയില്ല
പലരാത്രി ഞാന്‍ ഇവിടെ തിരഞ്ഞിരുന്നു
എന്‍റെ വീടിന്‍റെ മച്ചിലെ ശാന്തതയില്‍
എന്നും കാന്മാരുന്ടായിരുന്ന ആ നക്ഷത്രത്തെ
പോരുന്ന നേരം അതിനോട് ഞാന്‍
ഒരു യാത്രാമൊഴി പോലും പറഞ്ഞതില്ല
ഇവിടെ കാണമെന്നാശ്വസിചു
എത്ര തിരഞ്ഞിട്ടും കാണ്മാനില്ല


ഇവിടെ സുര്യന്‍റെ പ്രിയസഖിയാം
താമര പോലും ജനിക്കാറില്ല
അവിടത്തെ വെണ്മതി താലോലിക്കും
അല്ലിയാംബല്‍പ്പൂവും ജനിക്കാറില്ല
അതുകൊണ്ട് സുര്യന് തിളക്കമില്ല
അതുകൊണ്ട് ചന്ദ്രന്‍ മാനത്ത് വരുമെങ്ങിലും;
തന്റെ-
അണിനിലാവിനെ ഭൂമിയില്‍ അയക്കാറില്ല
ഇവിടെ പിറക്കുന്ന വെള്ളമലരുകള്‍ -
രാത്രിയില്‍ നറുമണം വീശാറില്ല

തരികെന്റെ മലയാളമേ, ചൊരിയുക നീ
നിന്റെ മമത;
അവിടുത്തെ തെന്നലിന്‍ കൈകള്‍
ഒന്നിവിടെ വരെയെത്താന്‍ ചൊല്ലുക നീ
അവിടുത്തെ പൂവിന്‍ നറുമണം
കൊണ്ടുവരാന്‍ അവനെ ചട്ടം കെട്ടുക നീ
പ്രിയമുള്ള നിന്റെ ഗ്രാമ ഭംഗി-
അന്യമായ് പോയിടുകില്‍ ജീവിതം
വെറുമൊരു യന്ത്രമായ് മാറിടുകില്‍
അതിനെന്ത് സുഖമുണ്ടാവുമമ്മേ?


അറിയാമെനിക്കെന്റെ വേദനകള്‍്ക്കീ-
യുഗം കല്‍പ്പിക്കും അര്ഥ്മെന്തെന്നു?
എങ്ങിലും വെറുതെ തേടുന്നു ഞാന്‍
ഇവിടെയും നിന്റെ കണികകളെ

6 comments:

ശ്രീഹരി::Sreehari said...

നല്ല കവിത കെട്ടൊ..
സിമ്പിള്‍ ബട് ബ്യൂട്ടിഫുള്‍...

divya said...

Hello Sreehari,

Nandi.....
Blogil oru sandarsanam nadathi..vishadamaayi padikkaaan veendum varaam..

Request u to hear my songs and comment them too...

Divya

sneha said...

divya..apo kavithayum ezhuthumalle...??
i can understand ur feelings.. swantham mannil ninnum vittu nikunathinte dhukham...!!

nadine kurichulla ormakal pakshe sukhamullathalle...??

idakke ormakal puthukan thirichu varaaloo...so cheer up...

tk care

Babu Music Mantra said...

too good, divya. expect more like this from you... god bless you.

Babu Music Mantra said...

hi... njan visit cheythirunnu. nannayittundu. oru professional touch vannittundu ippol. pinne kavitha assalayittundu. iniyum dharalam vayyikanam; athanu eka suggestion.

babu

Science Uncle - സയന്‍സ് അങ്കിള്‍ said...

കൊള്ളാമല്ലോ! നന്മകൾ നേരുന്നു.