Wednesday, April 1, 2009

ശരദിന്ദു മലര്‍ദീപ / Sharadindu malardeepa







Sharadindu malardeepa by Divya Pankaj | Online Karaoke Download song here

After a long gap, I am back with this wonderful melodious love song/poem from the film "Ulkkadal"..Very nice lyrics...
Dont know why these days I am getting attached to more of poetic songs..Most probably, the next post also will be a poem; one of the suggestions of a friend who commented on my song here.. dont know when I will be posting that...My blogging mind is OFF now and I think I have a serious writer's block...
Till my next post, it will be a longer gap than before:-)
C u friends!!

28 comments:

divya / ദിവ്യ said...

പ്രിയ സുഹൃത്തുക്കളെ
എന്റെ അടുത്ത പാട്ട് പോസ്റ്റ് ചെയ്തു... " ശരദിന്ദു മലര്‍ദീപ" എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം..കേള്‍ക്കുമല്ലോ...അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു..

ദിവ്യ

ആനന്ദ്‌ said...

നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്ന്. പാട്ടെന്നാൽ ശബ്ദകോലാഹലമാണെന്ന് കരുതുന്നവർ ഇതൊന്നു കേട്ടുനോക്കേണ്ടതാ....

മയൂര said...

powerfully executed with out the help of BGM. Loved it.

പകല്‍കിനാവന്‍ | daYdreaMer said...

ഇഷടമുള്ള ഗാനം... നന്നായി ... ഒത്തിരി ഇഷ്ടമായി...

dona mayoora said...

Good job Divya..really loved hearing this song in your voice with out the distraction of BGM.
Keep up the good work.

ചന്ദ്രകാന്തം said...

വളരെ ഇഷ്ടമായി....

Jayasree Lakshmy Kumar said...

വളരേ ഇഷ്ടമുള്ള ഗാനം. നന്നായി പാടിയിരിക്കുന്നു ദിവ്യ. അഭിനന്ദനങ്ങൾ

Calvin H said...

വൗ.. സൂപ്പര്‍...

ഒരു ഗായിക/ഗായകന് അത്യാവശ്യം വേണ്ട ഒന്നാണ് ഉച്ചാരണസ്ഫുടത.
ദിവ്യയുടെ സ്ഫുടത പ്രശംസനീയം. പ്രത്യേകിച്ച് ഇത്തരം ഗാനങ്ങള്‍ ആവുമ്പോള്‍ ഓരോ അക്ഷരങ്ങള്‍ക്കും ഉള്ള സ്ട്രെസ്സ് വരെ കറക്ട് ആയാലേ ശരിയാവൂ..

അസാധ്യമായിട്ടു പാടി...

ഒരു സ്ഥലത്ത്...

"വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ" യില്‍

"ആരോ"യുടെ ദീര്‍ഘം മിസ്സ് ആയ പോലെ തോന്നി... ( വെറുതേ തോന്നിയതാവും)


നൂറില്‍ തൊണ്ണൂറ്റഞ്ച് മാര്‍ക്ക് :)

മനോഹരമായിട്ട് പാടി... പിന്നണിഗായിക ആവുമ്പോ പാവം ബൂലോഗരെ ഒക്കെ ഓര്‍ക്കണേ :)

K C G said...

കേട്ടു ദിവ്യ. നല്ല ക്ലിയര്‍ വോയിസ്. വളരെ ഇഷ്ടപ്പെട്ടു.

P_Kumar said...

ശരബിന്ദു മലര്‍ദീപ നാളം നീട്ടി..
സുരഭില യാമങ്ങള്‍ ശ്ര്രുതി മീട്ടി..
(ശരബിന്ദു)
ഇതുവരെ കാണാത്ത കരയിലേക്കോ
ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ
മധുരമായി പാടി വിളിക്കുന്നൂ‍.. ആരോ
മധുരമായ് പാടി വിളിക്കുന്നൂ...
(ശരബിന്ദു)
അറിയാത്തൊരിടയന്റെ വേണുഗാനം
അകലെ നിന്നെത്തുന്ന വേണുഗാനം
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം പകര്‍ന്നു പോകേ..
ഹരിനീല കംബള ശ്രുതിനിവര്‍ത്തി
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
(ശരബിന്ദു..)
ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂചൂടിനില്‍ക്കും
ഇനിയുമീ നമ്മള്‍ നടാന്നുപോകും
വഴിയില്‍ വസന്ത മലര്‍ക്കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ
ചിറാകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ...

പാട്ടു പാടി കേള്‍പ്പിച്ചതിനു നന്ദി.
മധുരമായി പാടാ‍ന്‍ കഴിയുന്നത് ദൈവാനുഗ്രഹം തന്നെ.
അഭിനന്ദനങ്ങള്‍.

Unknown said...

Watch this song's video - http://oldmalayalamsongs.blogspot.com/2009/03/blog-post_24.html

ശ്രീ said...

നന്നായിരിയ്ക്കുന്നു, ദിവ്യ

Calvin H said...

കുമാര്‍ ജീ,

ശരദിന്ദു എന്നാണ് ശരത് + ഇന്ദു...

ശര്‍ത്‍ക്കാലചന്ദ്രന്‍ എന്നര്‍ത്ഥം

ബൈജു (Baiju) said...

ഉള്‍ക്കടലിലെ എല്ലാപ്പാട്ടുകളും അതിമനോഹരം....അവയില്‍, ശരദിന്ദു പ്രിയപ്പെട്ട ഗാനം....ഓ.എന്‍.വി /എം.ബി.എസ് ടീമിനെ ഒരിക്കല്‍ക്കൂടി ഓര്‍ത്തുപോകുന്നു..........

മനോഹരമായിപ്പാടി ഈ ഗാനം ഒരിക്കല്‍ക്കൂടി കേള്‍പ്പിച്ചതിനു്‌ നന്ദി.........

ബൈജു (Baiju) said...

കൂടാതെ ഈ പാട്ടുമായുള്ള മറ്റൊരു ബന്ധം. ജോലികിട്ടി ആദ്യമായി ജോലിസ്ഥലത്തേക്കുള്ള യാത്രയില്‍ മനസ്സില്‍ ആവര്‍ത്തിച്ചു പാടിയവരികളാണ്:

ഇതുവരെക്കാണാത്ത കരയിലേക്കോ
ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ
മധുരമായി പാടി വിളിക്കുന്നൂ‍—ആരോ
മധുരമായ് പാടി വിളിക്കുന്നൂ

വീണ്ടും നന്ദി.....

Rafeek Wadakanchery said...

അഭിനന്ദനങ്ങള്‍
ഇതുവരെ കാണാത്ത കരയിലേക്കോ
ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ
മധുരമായി പാടി വിളിക്കുന്നൂ‍..

മുസാഫിര്‍ said...

ഈ പാട്ട് പണ്ടേ ഇഷ്ടമായിരുന്നു.ഈ പടത്തിലെ തന്നെ എന്റെ കടിഞ്ഞൂലും വളരെ ഇഷ്ടമാണ്.
മെയില്‍ വെര്‍ഷന്‍ പാടാന്‍ ആരെയും കിട്ടിയില്ല അല്ലെ ?
കുമാര്‍ : ശരത് ഇന്ദു .

കുഞ്ഞാപ്പി said...

Good one... especially with out BGM...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ദിവ്യയുടെ ബ്ലോഗ് അദ്യമായി കാണുകയാണ്.ആദ്യകാഴ്ചയിൽ തന്നെ എനിയ്ക്കേറ്റവും പ്രിയപ്പെട്ട ഈ പാട്ട് , അതിന്റെ മാധുര്യം അല്പം പോലും ചോർന്നു പോകാതെ പാടി കേൾപ്പിച്ചതിനു നന്ദി.

ഈ ഗാനം എന്നെ ഒരു 28 വർഷം പിന്നിലേയ്ക്കു നയിയ്ക്കുന്നു.1980ൽ ഞാൻ അഞ്ചാം ക്ലാസിൽ പഠിയ്ക്കുമ്പോൾ അന്ന് സ്കൂളിൽ നിന്നു ടൂർ പോയി.ബാംഗ്ലൂർ-മൈസൂർ.അന്നു വയനാട് ചുരം വഴിയായിരുന്നു പോയത്.നവംബറിന്റെ കുളിരുള്ള പ്രഭാതത്തിൽ വയനാട് ചുരം കയറുമ്പോൾ ആ ടൂറിസ്റ്റ് ബസിൽ മുഴുവൻ നേരവും വച്ചിരുന്നത് ഈ പാട്ടായിരുന്നു.( ഇന്നത്തെ പ്പോലെ വീഡിയോ കോച്ചൊന്നും ഇല്ലായിരുന്നു എന്നോർക്കുക)അന്നത്തെ ആ ഗാനം ഇന്നും കാതിൽ മുഴങ്ങുന്നു.ഒരു അഞ്ചാം ക്ലാസുകാരന്റെ നിഷ്കളങ്കമായ മനസ്സിൽ മായാതെ നിന്നിരുന്ന ആ ഗാനം .....!


പിന്നിടു എത്രയോ വർഷങ്ങൾ കഴിഞ്ഞാണു ആ ചിത്രം ടി.വിയിൽ കണ്ടത്.“ഉൾക്കടൽ” ഒരിയ്ക്കലും മറക്കാൻ കഴിയില്ല.അതിൽ വേണു നാഗവള്ളിയുടെ ചെറുപ്പകാലം അഭിനയിച്ചത് ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തിന്റെ മകനായിരുന്നു.

നന്ദി ..ദിവ്യ...ഇനി ഇടയ്ക്കിടെ ഇവിടെ വരാം

Anonymous said...

ആദ്യമാണ്‌ ഇവിടൊക്കെ.അതിമനോഹരം.നന്ദി.

Ashly said...

Wonderful !!!!!

Suresh ♫ സുരേഷ് said...

“പാടണോ“ എന്ന ആശങ്കയ്ക്കു വിരാമമിട്ടു കൊണ്ട് പാടി അല്ലേ .. നന്നായി :)

“യാമങ്ങള്‍” ശരിയാക്കി പാടി കേട്ടോ :)..“മലര്‍ദീപ“ - സംഗതി ഒന്നു കൂടി ക്ലിയര്‍ ആകാമരുന്നെന്നു തോന്നി . അതു പോലെ അനുപല്ലവിയിലെ “അകലേ” മുഴുവനും എത്തിയില്ല എന്നും :D.എന്നാല്‍ ചരണത്തിലെ “ഇനിയും” നന്നായിട്ടുണ്ട് . “നിങ്ങളാരോ” വേഗത്തില്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചോ ? അങ്ങനൊരു തോന്നല്‍ :)...

ശ്രുതി ചേര്‍ന്നു തന്നെ പാടിയിരിക്കുന്നു ദിവ്യാ . Good job . Congratulations !

divya / ദിവ്യ said...

Dear All,

ellavarkkum nandiii..

Ee paattu orupaadu perkku ormmakalude valappottukal sammaanichu ennarinjathil santhoshamundu..Sunil Krishnan te comments vaayichappol vallatha santhosham thonni...nalla oru prachodanam thannu adhehathinte vaakkukal...

ellavarkkum ishtappetta ee paattu ningalkku sammanikkan kazhinjathil valare santhosham..

pinne, Sreehari- angane oru gaayika aavanonnum ente thalayil varachittilla...:-( thaanoru album edukku..njan paadamm..:-)

what say???

divya

G. Nisikanth (നിശി) said...

എനിക്കിങ്ങനെ കേൾക്കാൻ വയ്യ... :)

ഇതിന്റെ ഡൌൺലോഡ് ലിങ്കെവിടെ...?

അതയച്ചു തരുമല്ലോ...?

ഏതായാലും സുരേഷ് പകരം വീട്ടി, ല്ലേ? ;)

divya / ദിവ്യ said...

athe athe..suresh chettan pakaram veetti..:-)

download link post cheyyam..

Murali Venkatraman said...

Divya : It was nice of you to have remembered this classic. It may be better to sing against a shruthi background. And u could have asked one of the male singers to accompany you in this too.

divya / ദിവ്യ said...

ബൈജു
വളരെ നന്ദി....ഈ വഴി വന്നതിനു..ഈ പാട്ട് റേഡിയോ ഇല്‍ കേട്ട് കേട്ട് ആണ് ഞാന്‍ പഠിച്ചത് ....കുഞ്ഞുന്നാള്‍ തൊട്ടേ...ഏതായാലും ഒരു കാര്യം മനസ്സിലായി...ഈ ഗാനം നിങ്ങളില്‍ ഓരോരുത്തരെയും പില്കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയിരിക്കും തീര്‍ച്ച...ഇത്തരം ഗാനങ്ങളുടെ മേന്മയും അത് തന്നെ.....ഓരോ പാട്ടും നമ്മളെ ഓരോ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു..
ഞാന്‍ മറ്റൊരു പാട്ടിന്റെ കാര്യം പറയാം,...കല്യാണത്തിന് ശേഷം ഭര്‍ത്താവുമായി ഇങ്ങോട്ട് പോരാന്‍ നേരം എന്റെ ജോലി ഉപേക്ഷിക്കേണ്ടി വന്നു...കമ്പനി ഇലെ അവസാന ദിവസം എല്ലാ കൂട്ടുകാരും എന്നെ യാത്ര അയക്കാന്‍ എത്തി...ചിലര്‍ കരഞ്ഞു...ഞാന്‍ കരഞ്ഞില്ലെങ്ങിലും എന്റെ മനസ്സില്‍ സമ്മിശ്ര വിചാരങ്ങളുടെ കോളിളക്കം ആയിരുന്നു..കല്യാണം കഴിക്കാന്‍ പോകുന്ന ഏതൊരു പെണ്‍കുട്ടിക്കും തോന്നാവുന്ന insecurity പോലെയുള്ള എന്തോ ഒന്ന് ...കമ്പനി ബസില്‍ വീട്ടിലേക്കു പോകാനായി കയറി ഇരുന്നപ്പോള്‍ എന്റെ മനസ്സില്‍ എന്താണോ അത് തന്നെ ഏറ്റു പാടുന്ന ഒരു പാട്ട് കേട്ട് തുടങ്ങി...
"കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായ്
ഇതളടര്‍ന്ന വഴികള്‍ നീളെ വരുമോ വസന്തം "
അതുവരെ അടക്കി വെച്ച എല്ലാ വികാരങ്ങളും അണ പൊട്ടിയൊഴുകി. ഇപ്പോഴും "കൈക്കുടന്ന നിറയെ" എന്നാ പാട്ട് കേള്‍ക്കുമ്പോള്‍ ആ നാളുകള്‍ ഓര്‍മ്മ വരും..

murali : thanks for droppin in...its looong since ....thanks 4 the feedback...ya even i felt after singin that i cudve asked sombody to sing along...next time..:-)..pls visit again..

divya

divya / ദിവ്യ said...

ബൈജു
വളരെ നന്ദി....ഈ വഴി വന്നതിനു..ഈ പാട്ട് റേഡിയോ ഇല്‍ കേട്ട് കേട്ട് ആണ് ഞാന്‍ പഠിച്ചത് ....കുഞ്ഞുന്നാള്‍ തൊട്ടേ...ഏതായാലും ഒരു കാര്യം മനസ്സിലായി...ഈ ഗാനം നിങ്ങളില്‍ ഓരോരുത്തരെയും പില്കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയിരിക്കും തീര്‍ച്ച...ഇത്തരം ഗാനങ്ങളുടെ മേന്മയും അത് തന്നെ.....ഓരോ പാട്ടും നമ്മളെ ഓരോ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു..
ഞാന്‍ മറ്റൊരു പാട്ടിന്റെ കാര്യം പറയാം,...കല്യാണത്തിന് ശേഷം ഭര്‍ത്താവുമായി ഇങ്ങോട്ട് പോരാന്‍ നേരം എന്റെ ജോലി ഉപേക്ഷിക്കേണ്ടി വന്നു...കമ്പനി ഇലെ അവസാന ദിവസം എല്ലാ കൂട്ടുകാരും എന്നെ യാത്ര അയക്കാന്‍ എത്തി...ചിലര്‍ കരഞ്ഞു...ഞാന്‍ കരഞ്ഞില്ലെങ്ങിലും എന്റെ മനസ്സില്‍ സമ്മിശ്ര വിചാരങ്ങളുടെ കോളിളക്കം ആയിരുന്നു..കല്യാണം കഴിക്കാന്‍ പോകുന്ന ഏതൊരു പെണ്‍കുട്ടിക്കും തോന്നാവുന്ന insecurity പോലെയുള്ള എന്തോ ഒന്ന് ...കമ്പനി ബസില്‍ വീട്ടിലേക്കു പോകാനായി കയറി ഇരുന്നപ്പോള്‍ എന്റെ മനസ്സില്‍ എന്താണോ അത് തന്നെ ഏറ്റു പാടുന്ന ഒരു പാട്ട് കേട്ട് തുടങ്ങി...
"കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായ്
ഇതളടര്‍ന്ന വഴികള്‍ നീളെ വരുമോ വസന്തം "
അതുവരെ അടക്കി വെച്ച എല്ലാ വികാരങ്ങളും അണ പൊട്ടിയൊഴുകി. ഇപ്പോഴും "കൈക്കുടന്ന നിറയെ" എന്നാ പാട്ട് കേള്‍ക്കുമ്പോള്‍ ആ നാളുകള്‍ ഓര്‍മ്മ വരും..

murali : thanks for droppin in...its looong since ....thanks 4 the feedback...ya even i felt after singin that i cudve asked sombody to sing along...next time..:-)..pls visit again..

divya