Wednesday, March 11, 2009

Yamuna veruthe / യമുനാ വെറുതെ




സുനില്‍ ഗന്ഗോപധ്യയ് ഉടെ "ഹിരക്ക് ദീപ്തി" എന്ന നോവലിനെ ആസ്പദമാക്കി ശ്രി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് "ഒരേ കടല്‍" സ്ത്രീത്വത്തിന്റെ എല്ലാ വികാരങ്ങളും തെളിമയോടെ ചിത്രീകരിച്ചിട്ടുള്ള ചിത്രമായാണ് ഞാനിതിനെ കാണുന്നത്. ഒരു അമ്മയുടെയും, ഭാര്യയുടെയും, പ്രണയിനിയുടെയും എല്ലാം നിറഞ്ഞ വികാര നിര്‍ഭരത അതെ വണ്ണം തന്നെ നടി മീരാ ജാസ്മിന്‍ കൈകാര്യം ചെയ്തിട്ടുണ്ട്..ഈ ചിത്രം റിലീസ് ആകാന്‍ വളരെ കുറച്ചു നാളുകള്‍ ബാക്കി നില്‍ക്കെ ശ്രി. ശ്യാമപ്രസാദ് ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു ഞാന്‍ ജോലി ചെയ്തിരുന്ന കംപനയില്‍ വരാന്‍ ഇടയായി..അന്ന് നടന്ന പ്രോഗ്രാംസ് compere ചെയ്യേണ്ട ചുമതല എന്റേതായിരുന്നു..അന്ന് ശ്രി. ശ്യാമപ്രസാദ് ഉമായി സംസാരിക്കാന്‍ സാധിച്ചു..കലാ ഹൃദയമുള്ളവരോട് സംസാരിക്കുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നാറുണ്ട്..ആ ദിവസം ഒരിക്കലും മറക്കാന്‍ ആവാത്തതാണ്.

അന്ന് അദ്ദേഹത്തോടൊപ്പം എടുത്ത ഒരു ഫോട്ടോ കൂടെ ചേര്ക്കുന്നു ..





ഈ ചിത്രം നമുക്കു ചിന്തിക്കാനായും സ്വയം വിലയിരുത്താനും ആയി തന്നെ ക്ലൈമാക്സ് പൂര്‍ണം ആക്കുന്നില്ല . പക്ഷെ, അത് തന്നെയാണ് അതിന്റെ വിജയം എന്ന് തോന്നുന്നു. ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും കഥ പറയുന്ന ഈ ചിത്രം എന്നെ അമ്പരപ്പിച്ചത് ഔസേപ്പച്ചന്റെ സന്ഗീതതിലൂടെയാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഗാനമാണ് അതിലെ "യമുനാ വെറുതെ " എന്ന ഗാനം. വളരെ കാലമായി അത് പാടണം എന്ന് വിചാരിക്കുന്നു.

ഈ ഗാനം തന്നെ ആയിരിക്കട്ടെ എന്റെ അടുത്ത ഗാനം..

yamuna veruthe- cover by divya pankaj | Musicians Available


This song is sung originally by Shwetha Mohan , daughter of Sujatha... Special thanks to Rashmi chechi and her husband for mixing this for me..Thank u chechiiii...

This film was
Directed by Shyamaprasad
Produced by Vindhayan
Written by Shyamaprasad
Starring Mammotty,Narain,Meera Jasmine,Ramya Krishnan
Music by Ouseppachan
Lyrics by Gireesh Puthanchery
Cinematography Alagappan
Editing by Vinod Sukumaran

41 comments:

divya / ദിവ്യ said...

ഈ ചിത്രം നമുക്കു ചിന്തിക്കാനായും സ്വയം വിലയിരുത്താനും ആയി തന്നെ ക്ലൈമാക്സ് പൂര്‍ണം ആക്കുന്നില്ല . പക്ഷെ, അത് തന്നെയാണ് അതിന്റെ വിജയം എന്ന് തോന്നുന്നു. ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും കഥ പറയുന്ന ഈ ചിത്രം എന്നെ അമ്പരപ്പിച്ചത് ഔസേപ്പച്ചന്റെ സന്ഗീതതിലൂടെയാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഗാനമാണ് അതിലെ "യമുനാ വെറുതെ " എന്ന ഗാനം. വളരെ കാലമായി അത് പാടണം എന്ന് വിചാരിക്കുന്നു.

ഈ ഗാനം തന്നെ ആയിരിക്കട്ടെ എന്റെ അടുത്ത ഗാനം..

ബഹുവ്രീഹി said...

nannaayirikkunnu divya,

very nice

ബൈജു (Baiju) said...

പാട്ട് നന്നായി..ക്രെഡിറ്റ്സ് പറഞ്ഞപ്പോള്‍ പാട്ടെഴുതിയ ആളെ മറന്നുപോയോ? ഗിരീഷ് പുത്തന്ചേരിയുടെ വരികളാണ്.

divya / ദിവ്യ said...

nandi bahu chetta, baiju...lyricist ariyaamayirunnu..vittu poyi..thanks for pointing out..ippol add cheythitundu

divya

aneeshans said...

തൊടുന്ന ആലാപനം.ഒരുപാടിഷ്ടമായി.
ഒരു റിക്വസ്റ്റ് ഉണ്ട് കനകമുന്തിരികള്‍ എന്ന പാട്ട്.

divya / ദിവ്യ said...

Aneesh

Kanakamunthirikal enna paattu manasilaayilla..ethu film ileyaa..njan kettitillennu thonnunnu

aneeshans said...

പാട്ട് മെയിലില്‍ അയച്ചു. നന്ദി

Parasmani said...

Enjoyed it a lot...beautiful composition and voice. I liked that the music supports you instead of being overwhelming.
Good mixing.
Is it a Krishna-Bhakti song?

Venugopalan CV said...

നന്നായിരിക്കുന്നു ദിവ്യാ. ഈ പാട്ട് വികടതാളത്തിലായതിനാല്‍ ഉള്ള ചെറിയ പ്രശ്നമുണ്ടോ എന്ന് സംശയം.

Unknown said...

Divya, pattu nannayittundu. Enthu nalla voice-eppozhatheyum pole thanne.Aakarshaneeyamaaya aalaapanam manassine thottunarthi.Choolamadichu karangi nadakkum enna paattu Divya paadiyaal valare nannayirikkum ennu enikku thonnunnu. Onnu try cheythu koode???

All the best Divyakutty.

Anonymous said...

Divya,

This is one of my favorte songs.

You sang wonderfully.

Mallika

ഗുപ്തന്‍ said...

അനീഷിന്റെ ബ്ലോഗ് വഴി വന്നതാണ്. ഇതു ശരിക്കും ഇഷ്ടമായി..പഴയതൊക്കെ കേട്ടുകൊണ്ടേയിരിക്കുന്നു.

divya / ദിവ്യ said...

PAras deedi

Thanks for the feedback..It is a sort f Krishna bhakti song..the situation is like the actress in the film is portrayin Krishna as the God as well as reason for all that happened in her life...the lyrics are lovely..i wish u cudve understud the language as well..

Take care deedi..
Divya

divya / ദിവ്യ said...

dear Guptan, venuji

ente sneham niranja nandi ariyikkunnu..
venuji- chila tempo problems kalashalaayi undaayirunnu..i was singing with the tempo but after the recordin was over i dont knw the first 2 stanzas were lagging like anything out f the tempo..Pinne, as I mentioned Rashmi enoru chechi and her hus who is a maestro in mixing helped me in final mix up to atleast ths perfection..pinne randaamathu paaadanulla madi kondum, paadiyal nereyaakumo ennulla bhayam kondum retake cheytilla...

:-)

guptan ji,

paattukal kelkkaan samayam kandethiyathinu nandi...ishtamaakum ennu vichaarikkunnu..iniyum varika..

divya

Kiranz..!! said...

ഒരേ ചിത്രത്തിലേ എല്ലാ പാട്ടുകളും ശുഭപന്തുവരാളി രാഗത്തിൽ കമ്പോസ് ചെയ്ത ഔസേപ്പച്ചന് ആദ്യ സല്യൂട്ട് പറഞ്ഞിട്ട് തുടങ്ങാം.വളരെ നന്നായിരിക്കുന്നു ദിവ്യ.ലയിച്ചു പാടിയിട്ടുണ്ട്.ഇനി ഇതിലെ തന്നെ ബോംബെ ജയശ്രീയുടെ പ്രണയ സന്ധ്യയെന്ന പാട്ടാണ് കേൾക്കേണ്ടത്.കരോക്കഞ്ചെറുക്കൻ ഇല്ല.അതില്ലാതെ തന്നെ ഒന്നു പാടണം.

Kiranz..!! said...

അനീഷ് ചോദിച്ച കനകമുന്തിരികളുടെ ഒരു വികലമായ വേർഷൻ ഇവിടെയുണ്ട് .ഒറിജിനൽ കേട്ടില്ലെങ്കിൽ തല്ലില്ലായിരിക്കും :)

divya / ദിവ്യ said...

kiran,

paattu kettu..ishtaayi..original song youtubil undu.link itha..http://www.youtube.com/watch?v=yLOJvbYcMog
pinne ithinte original mp3 undengil enikku ayachu tharanam..tto..

ഹന്‍ല്ലലത്ത് Hanllalath said...

ഈ ചിത്രം ഞാന്‍ കണ്ടിട്ടില്ല..
പക്ഷെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളാണ് ഇതിലേത്...
യമുനാ വെറുതെ ...എന്ന ഗാനം ഞാന്‍ എപ്പോഴും കേള്‍ക്കാന്‍ കൊതിക്കുന്ന ഒന്നാണ്..
നന്ദി...
നന്നായിരിക്കുന്നു..
എന്റെ ഉള്ളിലെന്തൊക്കെയോ നടക്കുന്നതായി എനിക്കു തോന്നും
ഈ ഗാനം കേള്‍ക്കുമ്പോള്‍....
അത്ര നന്നായില്ല എങ്കിലും, ഗാനത്തിന്റെ ആത്മാവ് ചോര്‍ന്നു പോകാതെ പാടിയിരിക്കുന്നു....
നന്‍മകള്‍ നേരുന്നു ...ആശംസകളും...

Calvin H said...

അടുത്ത കാലത്തിറങ്ങിയതില്‍ എനിക്കിഷ്ടപ്പെട്ട ഗാനങ്ങളില്‍ ഒന്ന്....
എന്നത്തെയും പോലെ നന്നായി പാടിയിരിക്കുന്നു

കിരണ്‍സ് പറഞ്ഞത് പോലെ ഔസേപ്പച്ചന്‍ സാറിന് പ്രണാമം....

ശുഭപന്തുവരാളി തന്നെ അങ്ങ് ഇഷ്ടമായിപ്പോയി.. ഇപ്പോല്‍ മറ്റു ഗാനങ്ങള്‍ തപ്പുന്നു...


കിരണ്‍സ് പറഞ്ഞ കനകമുന്തിരികള്‍ ഇതാണോ?

divya / ദിവ്യ said...

ശ്രീഹരി
പാട്ട് കേട്ടതിലും ഇഷ്ടമായിന്നു അറിഞ്ഞതിലും സന്തോഷം...
കനകമുന്തിരികള്‍ അത് തന്നെ..ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നേ..പക്ഷെ, കേട്ട് കഴിഞ്ഞപ്പോള്‍ വല്ലതെ ഇഷ്ടം തോന്നുന്നു..ഇപ്പൊ അതും മൂളി നടക്കുവാ...അതിന്റെ mp3 എവിടെയെങ്കിലും കിട്ടുന്നെങ്ങില്‍ എനിക്ക് അയച്ചു തരണേ....

divya

G. Nisikanth (നിശി) said...

ദിവ്യാ, ആലാപനം ഇഷ്ടപ്പെട്ടു...

നന്നായി ലയിച്ചുതന്നെ പാടിയിരിക്കുന്നു. ആ രാഗത്തിന്റെ എല്ലാ ഫീലും അതിൽ നിറഞ്ഞിരിക്കുന്നു. “നന്ദകിശോരാ ഹരേ” പോലെ മനോഹരമായ ഒരു ഗാനം. ആദ്യമായാണു കേൾക്കുന്നത്. ശ്വേതയ്ക്കു പകരം ദിവ്യയുടെ ശബ്ദത്തിൽ... അപ്പോൾ ഇതു തന്നെ ഒറിജിനൽ ;)

ഈ പാട്ടൊന്നു മുറിയാതെ കേൾക്കാൻ പറ്റിയില്ല. പാട്ടുകളൂടെ ലിങ്കു കൂടികൊടുക്കരുതോ?

ആശംസകൾ...

divya / ദിവ്യ said...

പ്രിയപ്പെട്ട ചെറിയനാടന്‍ ചേട്ടാ
പാട്ട് കേട്ടതിനു നന്ദി അറിയിക്കുന്നു..mp3 link ഇനി മുതല്‍ ഇടാം ട്ടോ..എല്ലാ പ്രോല്‍സാഹനങ്ങളും മേലിലും പ്രതീക്ഷിച്ചു കൊണ്ട്...
ദിവ്യ

പകല്‍കിനാവന്‍ | daYdreaMer said...

പാട്ട് ഇഷ്ടപ്പെട്ടിരുന്നു... പടം നന്നായില്ല എന്നാണു എന്‍റെ അഭിപ്രായം.. പ്രത്യേകിച്ചും ആരുടേയും അഭിനയം.. !

കുഞ്ഞാപ്പി said...

ദിവ്യ… നന്നായിരിക്കുന്നു…

divya / ദിവ്യ said...

അതെന്താ പകല്കിനാവാന്‍ ചേട്ടാ അങ്ങനെ തോന്നിയത്?? എനിക്ക് തോന്നിയത് മീര യുടെ അഭിനയം കൊള്ളാം എന്നാണ്..ചില portions ഒക്കെ വളരെ മനോഹരമാക്കിയിട്ടുണ്ട്...ആ കഥാപാത്രം demand ചെയ്യുന്ന എല്ലാ ഭാവങ്ങളും വന്നിട്ടുണ്ട് അവരുടെ ആക്ടിന്ഗ് ഇല്‍

നിലാവ് said...

ആദ്യമായിട്ടാണ് ഈ പാട്ടു കേള്‍ക്കുന്നത്..ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ വരുന്നതു..
നല്ല ശബ്ദം...നന്നായി പാടിയിരിക്കുന്നു...പാട്ടുകള്‍ കേള്‍ക്കാന്‍ ഇനിയും വരാം..

divya / ദിവ്യ said...

പ്രിയ നിലാവേ
താങ്കളുടെ ബ്ലോഗ് ഉം ആദ്യമായാണ് സന്ദര്‍ശിക്കുന്നത്..കലാ ഹൃദയത്തിനുടമ ആണെന്ന് മനസ്സിലായി..പാട്ട് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം..ബ്ലോഗ് ഫോളോ ചെയ്യുന്നതിന് നന്ദി..
ദിവ്യ

Suresh ♫ സുരേഷ് said...

വളരെ നന്നായിട്ടുണ്ട് ദിവ്യ.. ഭാവം പ്രത്യേകം എടുത്തു പറയുന്നു . ചരണങ്ങളിൽ ശ്രുതി പോകാൻ ചാൻസുള്ള [ താഴെ നിന്നും എടുക്കുന്ന ലാസ്റ്റ് ലൈൻ] വരികൾ തെറ്റാതെ തന്നെ പാടി :)അഭിനന്ദനങ്ങൾ
ഒരു സജഷൻ :-
ഹൈ പോകുമ്പോ ശബ്ദം ഒതുക്കുന്ന പോലെ തോന്നി . തുറന്നു പാടിയാൽ ഒന്നു കൂടെ ഭംഗിയാക്കാം :)

Jayasree Lakshmy Kumar said...

ഹ!! അസ്സലായിരിക്കുന്നു എന്നു പറഞ്ഞാൽ അത് പൂർണ്ണമാകില്ല. അനായാസമായ ആലാപനം. ദിവ്യ,അതിമനോഹരം! ഒരുപാടിഷ്ടമായി

ശ്രീവല്ലഭന്‍. said...

നന്ദി ദിവ്യ ഈ പാട്ടിന്. വളരെ ഇഷ്ടപ്പെട്ട പാട്ടാണ്. നന്നായി പാടിയിരിക്കുന്നു.

divya / ദിവ്യ said...

valare nandi SUresh..ishtappetta bhaagam eduthu paranjathu oru nalla kaaryam..highly inspiring words..

Sreevallabhan and lakshmy chechiii...paattu ishtamayi ennarinjatil santosham..

divya

Noby said...

Divya......
As usual...Its simply superb..but carefull wn u r going for high pitch...dont control too much wn u r going high pitch...make ur voice free....u can be more better

Deblina M. said...

You have a beautiful voice Divya ... you sang with a lot of feeling.

കുക്കു.. said...

beautiful voice...

nice singing

:)

bijujames said...

Hi divya,
heard your rendition of Ymuna veruthe.... You have done an excellent attempt. Your voice is melodious... soulful.
Your bhaavam in the pallavi is very good you need to sustain it in your charanams too. Ofcourse there are a lot of subtle sangathies which are very dear to ouseph sir, some of which you have missed. Keep trying hard..
I recorded swetha and her voice was processed by me though that might not be mentioned in the album... I have also did engineering for the RR (background score) fo rhte movie...
all the best to you...

Unknown said...

ഈ പാട്ടു കേള്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ...
Technical prblm entho unde.play akunnilla...pls udpate?

divya / ദിവ്യ said...

unni, thanks 4 lettin me know the problem..ive updated the post..now, u can hear the song..

divya / ദിവ്യ said...

dear biju james,

i m honoured to have got such a sincere comment from a gr8 person like..thanks 4 showin interest to listen my song and also to say few words on portions to b improved...i wud love to knw more from u..but cudnt get any contact details, u have no blog..Pls gv me ur email id..hope u may read ths....sorry 4 the late response from my side...

and, i will surely study the details f the song....

thanks a ton.
divya

biju said...

HI divya,
Read your response today...... been a bit busy with work....finishing a few movies....
To my surprise Rashmi nair walked in here and did a small job...i liked her song Madapotti...She was so happy to know that i heard Eanam,s songs....
you can contact me by e mail.... bijubiju72@gmail.com

Anonymous said...

Good post and this enter helped me alot in my college assignement. Say thank you you for your information.

Anonymous said...

good points and the details are more precise than somewhere else, thanks.

- Thomas