നമ്മുടെ ജീവിതത്തില്‍ വിലപ്പെട്ടതായ പലതും ഉണ്ട്..അവ നഷ്ടപ്പെടുമ്പോള്‍ എന്തെന്നില്ലാത്ത വേദന ഉണ്ടാവും. കരള്‍ കാര്‍ന്നു തിന്നുന്ന പോലെ തോന്നും..സഹായിക്കാന്‍ ആരും ഇല്ലാത്ത പോലെ തോന്നും. സ്വയം സൃഷ്ടിക്കുന്ന ഒരു കൊക്കൂണില്‍ ഒതുങ്ങാന്‍ തോന്നും. നാം ഒറ്റപ്പെടും. ഇതൊക്കെ എനിക്ക് വിഷമം തോന്നുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങള്‍ ആണ് കേട്ടോ...എല്ലാവരും അങ്ങനെ ആകണം എന്നില്ല. പക്ഷെ, ഒരുമാതിരി എല്ലാ വിഷമങ്ങളും സത്യം പറഞ്ഞാല്‍ താങ്ങാന്‍ കഴിയും..2 കാര്യങ്ങള്‍ ഒഴിച്ച്..എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ആര്‍ക്കും ഉണ്ടാകരുതേ എന്ന് ഞാന്‍ പ്രാര്‍്ഥീക്കുന്ന 2 കാര്യങ്ങള്‍...ഇന്ന് ആ രണ്ടു കാര്യങ്ങളെയും കുറിച്ച് ഞാന്‍ ആലോചിക്കുകയായിരുന്നു..ഇന്നത്തെ എന്റെ ദിവസം തുടങ്ങുന്നതിങ്ങനെ...
രാവിലെ പത്രം വായിചിരിക്കവേ ആരോ ഗേറ്റ് തുറക്കുന്നതായി തോന്നി..പിന്നീട് ഒരനക്കവും ഇല്ലാത്ത കാരണം ഞാന്‍ നോക്കാനും പോയില്ല..വീട്ടില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ; എന്നാല്‍ കേള്വിശക്തിക്ക് പേരുകേട്ട എന്റെ ചെവി എന്തൊക്കെയോ അനക്കങ്ങള്‍ ഉള്ളതായി അറിഞ്ഞു..അത് മനസ്സിനോട് പറയുകയും ചെയ്തു.." ശെരി, നോക്കിക്കളയാം" എന്ന് വിചാരിച്ചു ഞാന്‍ മുന്‍വശത്തെ മുറിയിലേക്ക് നടന്നു ചെന്ന്..ഒരു 18 വയസ്സ് തോന്നിക്കുന്ന ആണ്‍കുട്ടി മുഷിഞ്ഞ ഷര്‍ട്ടും ട്രൌസേരും ഇട്ടു കണ്ണുമടച്ചു നില്‍ക്കുന്നു..സാധാരണ ആയി വരുന്ന തട്ടിപ്പ് കേസുകള്‍ ആണെന്ന് വിചാരിച്ചു ഞാന്‍ എന്തോ പറഞ്ഞു തുടങ്ങിയതും ആ കുട്ടി കണ്ണ് തുറന്നു. പെട്ടന്നുള്ള ആ കുട്ടിയുടെ കാഴ്ച്ചയുടെ രശ്മികള്‍ എന്റെ കണ്ണുകള്‍ക്ക് നേരെ വീശി അടിച്ചു.. ഞാന്‍ ഒന്നും മിണ്ടാതെ നിന്ന്..2 സെക്കന്റ് കഴിഞ്ഞു ഞാന്‍ കുറച്ചു പേടിയോടെ "എന്താ" എന്ന് ചോദിച്ചു...ഒട്ടും പ്രതീക്ഷിക്കാത്ത ഒരുത്തരമാണ്, അല്ല, ഒരു മറുചോദ്യമാണ് എനിക്ക് കിട്ടിയത്..ആ ചെക്കന്‍ പറയുകയാണ് - " നീ പിശാചാണോ എന്ന്"..പെട്ടന്ന് സമര്‍ഥമായ എന്റെ കേള്വിശക്തിയെ ഞാന്‍ സംശയിച്ചു.സംശയം മാറ്റാന്‍ ഒന്നുകുടി എടുത്തു ചോദിച്ചു " എന്താ?" ...രണ്ടാമത്തെ ചോദ്യത്തിന് ഒരു പുന്ചിരിയോടെ ആ കുട്ടി വീണ്ടും അതെ മറുചോദ്യം തന്നെ ചോദിച്ചു "നീ പിശാചാണോ?"...
പെട്ടന്ന് എനിക്ക് ധൈര്യമെല്ലാം ചോര്‍ന്നു പോകുന്ന പോലെ തോന്നി...ഞാന്‍ വാതില്‍ തുറക്കാതെ മുന്‍വശത്തെ മുറിയിലെ ഗ്രില്ലില്‍ കുടി നോക്കിയാണ് സംസാരിച്ചതെങ്ങിലും, എനിക്കും അയാള്‍ക്കും തമ്മിലുള്ള അകലം ഒരു ചെറു വിരലിനോളം മാത്രം എന്ന് മനസ്സിലാക്കിയ ഞാന്‍ പെട്ടന്ന് പുറകോട്ടു ഒരു അടി എടുത്തു നിന്ന്...എന്റെ മുന്‍പില്‍ ചിരി തൂകി നില്‍ക്കുന്ന ആ കുട്ടി ....ഒരു ഭ്രാന്തന്‍ ...അല്ല ...ഒരു മന്ദബുദ്ധി...
ആ സമയം എനിക്ക് അതിനോട് ദേഷ്യം തോന്നി...പേടി തോന്നി...എങ്ങനെ അതിനെ ഓടിക്കും എന്ന് ആലോചിച്ചു ....എല്ലാ ധൈര്യവും സംഭരിച്ച് ഞാന്‍ അല്‍പ്പം ഉച്ചത്തില്‍, അല്‍പ്പം ഘനത്തോടെ "പോ പോ ഓടിപ്പോ " എന്ന് പറഞ്ഞു ....എന്റെ മനസ്സില്‍ മുഴുവനും ആ കുട്ടി എങ്ങനെ പ്രതികരിക്കും എന്നായിരുന്നു....എന്തെങ്ങിലും തിരിച്ചു ചെയ്താലോ ??? പക്ഷെ, ആദ്യത്തെ പോ കേട്ടപ്പോള്‍ തന്നെ അത് തിരിഞ്ഞു ഓടി..കുറച്ചു ദൂരം ഓടിയിട്ട് അത് തിരിഞ്ഞു ദയനീയമായി എന്നെ നോക്കി...ആ കണ്ണുകളില്‍ ഏതൊക്കെയോ വികാരങ്ങളുടെ വേലിയേറ്റവും ഇറക്കവും ഞാന്‍ കണ്ടു.....പക്ഷെ അപ്പോഴും ആ കുട്ടി ചിരിക്കുന്നുണ്ടായിരുന്നു....വളരെ നേരമായി അത് ഗേറ്റ് ഇന് അടുത്ത് തന്നെ നില്‍ക്കുന്നത് കണ്ടു എനിക്ക് വീണ്ടും ഉച്ചത്തില്‍ അതിനെ ഓടിക്കേണ്ടി വന്നു...ഓടുമ്പോഴും ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു അവന്‍...
അവന്‍ പോയിക്കഴിഞ്ഞു കുറച്ചു നേരം എനിക്ക് വല്ലാതെ വിഷമം തോന്നി..ആ നിഷ്ക്കളങ്ങമായ മുഖം തന്നെ എന്റെ മനസ്സില്‍ പതിഞ്ഞു കിടന്നു..ഈ സംഭവം ഞാന്‍ എന്റെ സഹോദരിയോടെ വിശദീകരിച്ചപ്പോള്‍ അവള്‍ കുറെ നേരം ചിരിച്ചു " ചേച്ചിയെ കണ്ടപ്പോള്‍ അതിനു പിശാച് മുന്നില്‍ നില്‍ക്കുന്നതായി തോന്നിയിട്ടുണ്ടാവും " എന്ന് പറഞ്ഞു അവള്‍ എന്നെ കളിയാക്കി...
അവനും ഒരു അമ്മയുടെ മകനാണ്..അവനും ഒരു വീടിനു താങ്ങും തണലും ആകേണ്ടവന്‍് ആണ്..ഒരു പെണ്ണ് ആയതു കൊണ്ടും, വീട്ടിലെ മുതിര്‍ന്ന സന്തതി ആയത് കൊണ്ടും ഈ രണ്ടു കാര്യങ്ങള്‍ ആണ് എനിക്ക് ആദ്യം മനസ്സില്‍ കുടി പോയത്..
എവിടെ പോകണം എന്ന് പോലും നിശ്ചയമില്ലാത്ത ആ കുട്ടി ഇപ്പോള്‍ എവിടെയായിരിക്കും..? അവനു വീടുണ്ടാകുമോ? അവനു മാതാപിതാക്കള്‍ ഉണ്ടാകുമോ? അവനു എന്റെ അടുത്ത് വന്നപ്പോള്‍ വിശന്നു കാണുമോ? ഒന്നും കൊടുക്കാതെ ഞാന്‍ അവനെ വെറും കയ്യോടെ വിട്ടത് ശെരിയാണോ? ഇങ്ങനെ പല ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ കുടി കടന്നു പോയി..ഇപ്പോഴും ആ കുട്ടിയുടെ മുഖം എന്റെ മനസ്സില്‍ തന്നെ ഉണ്ട്...
ലോകത്തില്‍ ആര്‍ക്കും സഹിക്കാനാകാത്ത രണ്ടു കാര്യങ്ങള്‍, ആര്‍ക്കും ഉണ്ടാകരുതേ എന്ന് ഞാന്‍ പ്രാര്തിക്കുന്ന രണ്ടു കാര്യങ്ങള്‍, ദൈവം ഒരാള്‍ക്ക് കൊടുക്കുന്ന ഏറ്റവും വലിയ രണ്ടു ശിക്ഷകള്‍...ഒന്ന്, അംഗവൈകല്യമുള്ളതും ചിത്തഭ്രമം ഉള്ളതുമായ മക്കള്‍..രണ്ടു, വളര്‍ന്നു വരുന്ന ഒരു കുട്ടിക്ക് സ്വന്തം അമ്മയെ നഷ്ടപ്പെടുന്നത്..ഇതില്‍ ആദ്യത്തെ ശിക്ഷ കിട്ടുന്നവരായിരിക്കും കുടുതല്‍ പാപം ചെയ്തിട്ടുണ്ടാവുക...ഇതില്‍ രണ്ടിലും പെടാത്തവര്‍ ഭാഗ്യവാന്മാര്‍ ....
ഇശ്വരാ...ആ കുഞ്ഞു അന്വേഷിക്കുന്ന പിശാച് ഈ ലോകത്തുണ്ടാവാതിരിക്കട്ടെ...ആ കുട്ടിക്ക് മനസ്സിന് ശാന്തി കിട്ടട്ടെ...
Wednesday, April 22, 2009
Subscribe to:
Post Comments (Atom)
24 comments:
അക്ഷരത്തെറ്റുകള്‍ വായനയെ ബാധിക്കും വിധമാകാതിരിക്കാന്‍ ശ്രദ്ധിക്കണം, ഇത് കേട്ടാല്‍ തോന്നും എന്റെ ബ്ലോഗ്ഗില്‍ ഒരു അക്ഷരത്തെറ്റും ഇല്ല എന്ന്. ചെലവ് കഴിച്ചു വില്‍ക്കനുള്ളത് ഉണ്ട്. എന്നോടും കൂടിയാണ് പറഞ്ഞത്! പിന്നെ ഒരല്‍പം കൂടി നാടകീയതി എഴുത്തില്‍ വരുത്തുക,തുടക്കമല്ലേ നന്നായിക്കൊള്ളും!
you are welcome to http://vazhakodan.blogspot.com
>>ദൈവം ഒരാള്‍ക്ക് കൊടുക്കുന്ന ഏറ്റവും വലിയ രണ്ടു ശിക്ഷകള്‍...ഒന്ന്, അംഗവൈകല്യമുള്ളതും ബുദ്ധിവൈകല്യമുള്ളതുമായ മക്കള്‍..രണ്ടു, വളര്‍ന്നു വരുന്ന ഒരു കുട്ടിക്ക് സ്വന്തം അമ്മയെ നഷ്ടപ്പെടുന്നത്..ഇതില്‍ ആദ്യത്തെ ശിക്ഷ കിട്ടുന്നവരായിരിക്കും കുടുതല്‍ പാപം ചെയ്തിട്ടുണ്ടാവുക
ദൈവം, ശിക്ഷ, പാപം തുടങ്ങിയവയും മേല്പറഞ്ഞവയുമായുള്ള ബന്ധത്തൊട് യോജിക്കുന്നില്ല ഞാൻ. ദൈവവിശ്വാസി അല്ലാത്തതുകൊണ്ടല്ല, മറിച്ചു നമുക്കു വരുന്ന രോഗങ്ങളുടെയും കഷ്ടപ്പാടുകളുടെയും കാരണം ഇതൊന്നുമായി കാണാൻ കഴിയാത്തതു കൊണ്ടാണ്. എന്നാൽ ഈ രണ്ടവസ്ഥകളും വളരെ വിഷമം പിടിച്ചതാണെന്നതിനോട് യോജിക്കുന്നു.
എന്റെ ഓഫീസിൽ എന്നും തൂത്തു തുടയ്ക്കാൻ വരുന്ന, അറുപതോടടുത്തു പ്രായമുള്ള ഒരു ആഫ്രിക്കൻ അമേരിക്കൻ സ്ത്രീയെക്കുറിച്ചു കൂടി പറഞ്ഞു കൊള്ളട്ടെ (ഇന്നു രാവിലെ മുതൽ എഴുതണമെന്നു കരുതിയതാണ് ഈ അമ്മയെക്കുറിച്ചു്. എപ്പോൾ, എങ്ങനെ എന്നു വിചാരിച്ചിരിക്കുമ്പോളാണ് ഈ പോസ്റ്റ് കണ്ടതു്). അവർക്ക് 35 വയസ്സുള്ള ചിത്തഭ്രമമുള്ള ഒരു മകനുണ്ട്. എന്നും രാവിലെ 5 മണിക്കു അവനെ എഴുന്നേൽപ്പിച്ചു്, കുളിപ്പിച്ചൊരുക്കി, ഭക്ഷണവും നൽകി കുറച്ചകലെ താമസിക്കുന്ന മകളുടെ അടുത്ത് എത്തിച്ചിട്ടാണ് അവർ രാവിലെ 7 മണിക്ക് ജോലിക്കു എത്തുന്നതു്. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജോലി ഒരു മണിക്കു തീർത്ത ശേഷം മറ്റൊരു സ്ഥലത്തു കൂടി ജോലി ചെയ്തു 7 മണിക്കാണു അവർ തിരികെ മകളുടെ വീട്ടിലെത്തി, മകനെയും കൂട്ടി വീട്ടിലേക്കു മടങ്ങുക (9 മുതൽ 6 വരെ മകൻ ഡിസെബിൽറ്റി കെയറിൽ ആണ്). ആ അമ്മ ജീവിക്കുന്നതു തന്നെ ആ മകനു വേണ്ടിയാണ്. ദിവസത്തിന്റെ 16 മണിക്കൂറിലേറേ മകനെ സംരക്ഷിക്കാനായി അധ്വാനിക്കുന്ന ആ അമ്മ എന്തു തെറ്റാവും ചെയ്തതു? അങ്ങനെ ചിന്തിക്കാനെ എനിക്കു കഴിയുന്നില്ല, മറിച്ചു അവരുടെ അർപ്പണബോധത്തിനും പുത്രവാത്സല്ല്യത്തിനും മുൻപിൽ തൊഴുതു നിൽക്കാനെ കഴിയുന്നുള്ളൂ!
പ്രിയപ്പെട്ട വാഴക്കോടന്‍ ചേട്ടാ
തെറ്റുകള്‍ ചൂണ്ടി കാണിച്ചതിന് നന്ദി..അക്ഷരതെറ്റുകള്‍ ഉണ്ടായത് എന്റെ കമ്പ്യൂട്ടറില്‍ ഫോണ്ട് സോഫ്റ്റ്‌വെയര്‍ ഉണ്ടായിരുന്നില്ല..ഇപ്പോള്‍ ഇന്‍സ്റ്റോള്‍ ചെയ്തു..ഞാന്‍ ഇനി ശെരിയാക്കാം..
പ്രിയ ജോഷി ചേട്ടാ
ദൈവത്തില്‍ ഞാനും വിശ്വസിക്കുന്നു..ഒരു പക്ഷെ, അസുഖം വരുന്നതൊക്കെ വിധി എന്ന് പറഞ്ഞു തള്ളാന്‍ പറ്റില്ലെങ്ങിലും സംഭവിക്കുന്നതില്‍ ഒരു പങ്കു ദൈവത്തിനും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു..എല്ലാം സഹിക്കാന്‍ പറ്റുന്ന മനസ്സിന്റെ സ്രഷ്ടാവും ദൈവം തന്നെ...മറ്റെല്ലാം നഷ്ടപ്പെട്ടെങ്ങിലും മനസ്സാക്ഷിയുടെ ഉരുക്കുബലം കൊണ്ട് മാത്രം ജീവിക്കുന്നവരെ എനിക്ക് പരിചയമുണ്ട്..
താങ്ങള്‍ പറഞ്ഞ അമ്മയുടെ കഥയില്‍ ഇനിയുള്ള അവരുടെ ജീവിതത്തില്‍ ഒരു നിമിഷമെങ്ങിലും ആശ്വാസം ഉണ്ടാകുമോ? സന്തോഷിക്കുമ്പോഴും ഒരു വിങ്ങുന്ന ഹൃദയവുമായയിരിക്കും അവര്‍ ചിരിക്കുക..ഞാനായിരുന്നെങ്ങില്‍ അങ്ങനെയേ ആവൂ....എല്ലാം സഹിക്കാനും ജീവിക്കാനും ഉള്ള ശക്തി അവര്‍ക്ക് ദൈവം കൊടുക്കട്ടെ .......ആ അമ്മയ്ക്ക് പ്രണാമം....ആ കുട്ടിക്ക് താങ്ങായി എന്നും ആ അമ്മ ഉണ്ടാകുമാറാകട്ടെ ......
ഏതായാലും എന്റെ പോസ്റ്റ് ചേട്ടന് സഹായകമായി എന്നറിഞ്ഞതില്‍ സന്തോഷം...
divya
ദൈവത്തിണ്റ്റെ പരീക്ഷണങ്ങള്‍ തന്നെ എന്നേ ഞാനും പറയൂ. എല്ലാം സഹിക്കാനും ജീവിക്കാനും ഉള്ള ശക്തി അവര്‍ക്ക് ദൈവം കൊടുക്കട്ടെ .
ഇത്തരം ചില അനുഭവങ്ങള്‍ ഒക്കെ ആര്‍ക്കും ഉണ്ടാകാവുന്നതാണ്. അതെപ്പറ്റി തന്നെ വീണ്ടും വീണ്ടും ആലോചിയ്ക്കുന്നതു കൊണ്ടാണ് അസ്വസ്ഥത തോന്നുന്നത്.
ബുദ്ധിസ്ഥിരത കുറഞ്ഞവരുടെയും അവരെ പരിപാലിയ്ക്കുന്നവരുടേയും കാര്യമാണ് കഷ്ടം...
അരീക്കോടന്‍ ചേട്ടാ
ചേട്ടന്‍ പറഞ്ഞത് ശെരിയാണ്...ഒരാള്‍ക്ക് ജീവിതത്തില്‍ കിട്ടുന്ന ഏറ്റവും വല്യ ഭാഗ്യമാണ് നല്ല മക്കള്‍ ഉണ്ടാകുക എന്നത്..
ശ്രീ
ഇങ്ങനെയുള്ള കാര്യങ്ങള്‍ ഞാനും അധികം ആലോചിക്കാര്രില്ലായിരുന്നു. ഇന്നലെ നേരിട്ട് കണ്ടത് കൊണ്ടാവണം വീണ്ടും വീണ്ടും ആലോചിച്ചതും പോസ്ടിയതും ....ആര്‍ക്കും ഉണ്ടാകാവുന്നതാണ് എന്നുള്ളത് കൊണ്ട് തന്നെയാണ് അസ്വസ്ഥത ...
divya
ഇത്തരം ആൾക്കാരെ കാണുമ്പോൾ വല്ലാത്ത വിഷമമാണ്.അവരെ നോക്കിക്കൊണ്ടു നടക്കുന്നവരുടേയും അവസ്ഥ അതിനേക്കാൾ പരിതാപകരം.
ദൈവം എന്തിനാ ഇങ്ങനെ ശിക്ഷിക്കുന്നതെന്നു തോന്നിപ്പോകും...
"നീ പിശാചാണോ?"... എന്ന് ആരോടാ ഇപ്പൊ ചോദിക്കണ്ടേ?
ദിവ്യേചിയോടോ? അതോ ദൈവത്തിനോടോ? ...
വൈകല്യം, അനാഥത്വം...
ആദ്യെത്തെത് മിക്കവാറും ജന്മനാ ഉണ്ടാകുന്നു... (ചില സ്ഥലങ്ങളില്‍ മനുഷ്യര്‍ ഉണ്ടാക്കുന്നു.. ധാരാളം ഉദാഹരണങ്ങള്‍ നമുക്കറിയാം..); അത് അനുഭവിച്ചേ പറ്റൂ (എന്നില്‍ ഒരു ക്രൂരന്റെ മുഖം ഉണ്ടോ എന്ന് തെറ്റിദ്ധരിക്കരുത്... വേറെ വഴികള്‍ വളരെ കുറവല്ലേ??)
രണ്ടാമത്തേത് പല കാരണങ്ങളാല്‍ സംഭവിക്കാം... പലപ്പോഴും തടയാന്‍ പറ്റുന്നത്...
"വിധി", "'ദൈവം'' -ഇവ രണ്ടും ഒളിച്ചോട്ടമാണ്...
"വൈകല്യം", "അനാഥത്വം" - ഇവ രണ്ടും യാഥാര്‍ത്ഥ്യങ്ങളും...
ആദ്യം പറഞ്ഞ രണ്ടിനും വേണ്ടി ചിലവഴിക്കുന്ന സമയം/പണം രണ്ടാമത്തെതിന്(വേണ്ടി) ചിലവഴിച്ചാല്‍ കൂടുതല്‍ മനസമാധാനം കിട്ടും...
പേടിക്കുന്നതിനും, ഓടിക്കുന്നതിനു പകരം, വേറെ എന്തെങ്കിലുമൊക്കെ ചെയ്യാം... (ദിവ്യേച്ചിയെ ഉദ്ദേശിച്ചു പറഞ്ഞതല്ല, പൊതുവേ പറഞ്ഞതാ..)
ദൈവം എല്ലാവർക്കും എല്ലാം കൊടുക്കില്ലല്ലോ ദിവ്യ.എത്ര ധനികരായാലും അവർക്കും എന്തെങ്കിലും ഒക്കെ സങ്കടങ്ങൾ ഉണ്ടാകും.എന്റെ അയൾവക്കത്തെ ഒരു വീട്ടിൽ ഒരു മന്ദബുദ്ധി ആയ ഒരു പയ്യനുണ്ട്.അവർ അച്ഛനുമമ്മക്കും 3 മക്കൾ .മൂത്ത രണ്ട് പെൺകുട്ടികൾ വിവാഹിതരായി ഭർത്തൃഭവനങ്ങളിൽ.ഇളയ കുട്ടി മാതാ പിതാക്കളുടെ അടുത്ത്.ഈ അടുത്ത ദിവസങ്ങളിൽ ആ പയ്യന്റെ അമ്മയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി.അധിക ദിവസം കഴിയും മുൻപേ അച്ഛനു സ്ട്രോക്ക് വന്നു ശരീരം തളർന്നു.ഇപ്പോൾ പെണ്മക്കൾ മാറി മാറി വന്നു അച്ഛനേയും അമ്മയെയും അനിയനേയും നോക്കുന്നു.എത്ര നാൾ അവർക്കതു സാധിക്കും.അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം.അവരുടെ വീട് എല്ലാം ഇട്ടെറിഞ്ഞ് ഇവിടെ എത്ര നാൾ ? അല്ലാതെ എന്തു ചെയ്യും ? ഇതൊക്കെയാണു ദൈവത്തിന്റെ വികൃതികൾ.
മോനെ സുധീഷേ , ശവത്തില്‍ കുത്തല്ലേ...അത് വന്നപ്പോള്‍ ഞാന്‍ ഒന്നും കൊടുക്കാതെ പറഞ്ഞയച്ചല്ലോ എന്ന് വിഷമിചിരിക്കുംബോഴാ....
സുധീഷ് പറഞ്ഞത് വളരെ ശെരിയാ...വെറുതെ കുത്തിയിരുന്ന് ദൈവത്തെ സ്തുതിക്കുന്നതിലും വിധിയെ പഴിക്കുന്നതിലും മഹത്വം വിഷമങ്ങളുള്ളവരെ സഹായിക്കുകയാണ്...
പിന്നെ, മനുഷ്യര്‍ ഉണ്ടാക്കുന്ന വൈകല്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കുന്നതാണ് നല്ലത്...അത് മറ്റൊരു കഷ്ടം...
കാന്താരി ചേച്ചി
ചേച്ചി പറഞ്ഞ സംഭവം വളരെ മനസ്സില്‍ തട്ടി....എന്താ പറയുക???ഒന്നും പറയാനില്ല...ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അവരെയൊക്കെ എങ്ങനെ സാന്ത്വനിപ്പിക്കും എന്നും എനിക്കറിയില്ല...
ഒട്ടും നിനക്കാത്ത ഒരു ചോദ്യം.അതും സ്വബുദ്ധിക്ക് നിരക്കാത്ത ചോദ്യം.ഒരു ഞെട്ടലോടാണ് വായിച്ചത്.
ചില ജീവിതങ്ങള്‍ പലപ്പോഴും നമ്മളെ വല്ലാണ്ട് ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യും. മനുഷ്യന്‍ എന്ന ഇരുകാലി സ്വതന്ത്ര വ്യവഹാരം നടത്തുമ്പോള്‍ ആ ലോകവുമായി പുലബന്ധമില്ലത്ത അതേ മനുഷ്യ ജന്മങ്ങളെ കാണുമ്പോള്‍ നമ്മളുടെ നിസാരതകളിലേക്കാണ് നാം മടങ്ങുന്നത് .ഒരു പനി വന്നാല്‍ താങ്ങാത്ത മനുഷ്യന്‍ കാട്ടിക്കുട്ടുന്നത് നിസ്സാരമാണോ ഇന്നത്തെ ലോക ചിത്രം ഒന്നു എടുത്തുനോക്കു.
വളരെ മനോഹരമായി അനുഭവം അവതരിപ്പിച്ചു. നല്ല ഒഴുക്കുള്ള എഴുത്ത്.
പിന്നെ
മലയാളം എഴുതി തുടങ്ങിയതിനു നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു .
സാരമില്ല. പെട്ടെന്നങ്ങിനെയൊക്കെയേ പ്രതികരിക്കാന്‍ പറ്റൂ. ചുറ്റുപാടുകള്‍ നമ്മെ ആ അവസ്ഥയില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. എന്നിരുന്നാലും അധികം താമസിയാതെ ആ അവസ്ഥയില്‍ നിന്ന് മാറിച്ചിന്തിക്കാന്‍ കഴിഞ്ഞല്ലോ ? അതാണ് വേണ്ടത്. അതുപറ്റുന്നിടന്നോളം നമ്മുടെ മനസ്സിലെ നന്മ വറ്റിയിട്ടില്ലെന്ന് മനസ്സിലാക്കാം. ഇനിയൊരു അനുഭവം ഇതുപോലുണ്ടാകുമ്പോള്‍ ആദ്യത്തെ പ്രാവശ്യം തന്നെ നല്ല രീതിയില്‍ പ്രതികരിക്കുകയും ചെയ്യും.
നന്മ വരട്ടെ.
Dont get worried....Its all in the game...and u know one thing....in some cases god is "foolish".....No! he is "Greedy.."
പ്രാര്‍ഥനയില്‍ പങ്കുചേരുന്നു....
"ഒട്ടും നിനക്കാത്ത ഒരു ചോദ്യം.അതും സ്വബുദ്ധിക്ക് നിരക്കാത്ത ചോദ്യം..."
വളരെ ശെരിയാണ് ചേട്ടാ..ഞാനും ആദ്യം ചോദ്യം കേട്ടപ്പോള്‍ ഒന്ന് ഞെട്ടി..നമ്മുടെ നിസാരതകളിലേക്ക് വെളിച്ചം വീശുന്ന ഒരു അനുഭവം തന്നെ ആയിരുന്നു.
"എന്നിരുന്നാലും അധികം താമസിയാതെ ആ അവസ്ഥയില്‍ നിന്ന് മാറിച്ചിന്തിക്കാന്‍ കഴിഞ്ഞല്ലോ ? അതാണ് വേണ്ടത്."
അതെ, അനുഭവം തന്നെ ഗുരു...
Thanks Noby chetta....
നന്ദി പള്ളിക്കരയില്‍ മാഷേ...
There is yet another ailment which is becoming quite common(probably because of the increased average span of life), namely 'Dementia', a precursor to Alzheimer's disease (Remember 'Thanmatra'). People are unable to recognise even their closest kith and kin and in advanced cases, they can not manage their own daily routine.
And talking of sanity, sometimes, it is very difficult to define as it is a relative term! Each believes that he/she is sane and others are are either wrong or insane!
Ningal paranja randu dukhangalilum valya dukhangal undu sahodariii...chinthichu nokku....
ithu randumallathe vereyum asahaneeya dukhangalundu sahodareee ee ulakathil...Ningalude shabdham pole manassum shudham anennu thonnunnu...
divya .... sughangalum dukhangalum niranjataanu jeevitham..ennum oralku sukham matram...allenkil dhukham matram enna stithi orikalum undavunilla...pinne dukhangal pala vidhathil undavaam..athil ettakurachil undavam... i do believe in god. he is the supreme power. he has got control over everything. ella prathisandhikalum dhairyapoorvam nerittu jeevikunathil aanu jeevitha vijayam...ellam daivathinte oro parikshanangal aanu... dukikunna ella manasukalkum daivam nalla manakatti nalkette ennu prarthikunnu..
jeevitham akasmikamanu...
വളരെ യാദര്ചികമായന്നു ദിവ്യയുടെ ബ്ലോഗ് കന്നനിടയയത്....ജീവിതം ഇങ്ങനൊക്കെ അന്നെടോ...നാം വിജാരികുനതല്ല ജീവിതം .... പ്രത്യേകിച്ചും കേരളം വിട്ടാല്‍.. ഒരു ...നോസ്ടല്ഗിക് എഫ്ഫക്റ്റ് ഒക്കെ തോനുമെങ്ങിലും കേരളത്തിന്റെ ചൂടും ചൂരും അതിന്റെ അല്ലവിലും അര്‍ത്ഥത്തിലും നമുക്ക് മനസ്സിലകന്നമെങ്കില്‍ കേരളത്തിന് വെള്ളിയില്‍ വരേണം ....അപ്പോള്‍ ജീവിതത്തിന്റെ പരുക്കന്‍ യാതര്ത്യങ്ങള്‍ കൂടുതല്‍ അടുത്തറിയാന്‍ സാധിക്കും ....ശരിയാ ദിവ്യക് തോനിയ വികാരം അനുകന്ബ, ദയ, മലയാളികല്ലുടെ മനസ്സില്‍ അല്ലെങ്ങില്‍ മനസാക്ഷിയില്‍ .നന്മ ..ഇന്നും മറയാതെ, മായാതെ നിലനില്‍കുന്നു എനതിനുള്ള തെളിവാകുന്നു... "നീ പിശാചാണോ?" എന്ന ചോദ്യവും അവന്റെ രൂപവും തീര്‍ച്ചയായും ദിവ്യ ക്ക് അനുവാചകരില്‍ അതിന്റെ തീവൃതയില്‍ തന്നെ എത്തിക്കാന്‍ കഴിഞ്ഞു എന്നത് വളരെ പ്രശംസാ വാഹം തന്നെയാണ്...
Prakash T C
New Delhi
thank u so much Prakash....appreciate ur comments which r really inspiring.
ദിവ്യ,
ജീവിതയാത്രയില്‍ എല്ലാം കണ്ടും,കേട്ടും പോകേണ്ടവരാണ്' നമ്മള്‍.അല്പമെങ്കിലും മറ്റുള്ളവരെ സഹായിക്കാന്‍ കഴിഞ്ഞാല്‍ അതു ഒരു തരത്തിലുള്ള സംത്രപ്തിയാകുന്നു.ഒരു പക്ഷെ മറ്റെന്തിനേക്കാളും വിലപിടിപ്പുള്ളതായിരിക്കും അത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.ദിവ്യയുടെ മനസ്സില്‍ തട്ടിയത് വളരെ നന്നായി തന്നെ അനുവാചകരില്‍ എത്തിക്കാന്‍ കഴിഞ്ഞു...തുടരുക....
Post a Comment