കടും ചൂടില്‍ നിന്നും ആശ്വാസമേകാന്‍ മഴഎത്തിക്കഴിഞ്ഞു. ഞാനും എത്തിപ്പോയ് ഒരു ചെറു കവിതയുമായി.Rain has been a very dear concept to all...So is for me...My most wonderful days till date were always rainy..infact, i like the extremes of rain..the drizzling rain with clouds up in the sky and the rain with thunder and lightning..എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രം ലെനിന്‍ രാജേന്ദ്രന്റെ "മഴ" ആണ് ... "മഴ പെയ്തിറങ്ങുന്ന സംഗീതമാണ്.."
കവിത : മഴ
നോക്കീടവേ അഴിവാതിലൂടെ
ഞാന്‍ പെയ്തിറങ്ങുന്ന വേനല്മഴത്തുളളിയെ
കാണുന്നു ഞാന്‍ ഓരോ മലരിതളിലും
വിരിയുന്ന സ്മേരഭാവം
ജീവച്ഛവം പോലിരുന്നോരാ
ഇലക്കൈകളില്‍ ആഹാ ഒരു കുമ്പിള്‍ വെള്ളം
താളം ചവിട്ടി ആടുന്നു ചെടികളും
ഈ ഭൂമിക്കു തന്നെ ഇതെന്തു മാറ്റം
19 comments:
വേനല്‍ മഴ കഴിഞ്ഞു... ഇടവപ്പാതി ആയി ധന്യേ
...ഗ്രിഹാതുരത്വം ഉണ്ടാക്കുന്ന ഓര്‍മ്മയാണ് വേനല്‍ മഴ...
പോസ്റ്റ് വളരെ നന്നായിട്ടോ
ഹി ഹി,
ഞാന്‍ വേനല്‍ മാറ്റി...വെറും മഴ ആക്കീ..
കാറും കോളും കൊണ്ട മഴക്കാല കാഴ്ചകള്‍ ഒരു കുളിരാണ് .പിന്നൊരു നൊമ്പരവും .
ആശംസകള്‍!!!
ഇടവപ്പാതി തുടങ്ങുന്നൂന്നും പറഞ്ഞ് പാലക്കാടുള്ളോരെ പറ്റിച്ചോണ്ടിരിക്കുകയാ...
അപ്പൊഴാ ഇവിടെ മഴ.
നന്നായി.
വരികള്‍ക്കിടയിലെ ചിത്രങ്ങളും മനോഹരം ...
ആശംസകള്‍ ..
ishtaayi
...മഴ
ക്ലാവ് പിടിച്ച ഓര്‍മ്മകളില്‍
പുതു മണ്ണിന്‍റെ മണമൊളിപ്പിച്ചു
പെയ്തിറങ്ങുന്നു
ഓലക്കീറുകള്‍ക്കിടയിലൂടെ
കുസൃതിക്കൈകള്‍ നീട്ടി
തൊട്ടു കളിക്കുന്നു.......
....മഴ
ക്ലാവ് പിടിച്ച ഓര്‍മ്മകളില്‍
പുതു മണ്ണിന്‍റെ മണമൊളിപ്പിച്ചു
പെയ്തിറങ്ങുന്നു
ഓലക്കീറുകള്‍ക്കിടയിലൂടെ
കുസൃതിക്കൈകള്‍ നീട്ടി
തൊട്ടു കളിക്കുന്നു....
വായിച്ചപ്പോള്‍ ഒരു കുളിര്‍മഴ പോലെ
പിന്നെ ആ പടങ്ങളും ഇഷ്ടായി
വരികളും പടവും ഇഷ്ടമായി.മഴ പെയ്ത ഫീലിംഗ് തോന്നുന്നു.
നന്നായി... മഴ പെയ്തു...
നന്നായി... മഴ പെയ്തു...
മഴ പോൽ ആസ്വാദ്യമാം വരികൾ
ഇതിനെ ഒരു കവിത എന്നു വിളിക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്... മഴയെ സ്നേഹുക്കുന്ന എന്നെ പോലെ നിങ്ങളും....
മഴയുടെ കുളിരും ആര്‍ദ്രത കവിതയില്‍ കൊണ്ടുവരാന്‍ നിങ്ങള്‍ക്കാവും പ്രതീക്ഷ വീടാതെ എഴുതുക നല്ല കവിതകളുടെ പൊടിപ്പുകള്‍ ഈ മഴക്കാലം കൊണ്ടുവരട്ടെ നിങ്ങളിലൂടെ... !!!!
അശംസകള്‍
god !! please better u sing. dnt write
dear santhosh,arun, kanthari, sudheesh, kumaran thanks a lot!!
dear anony/guest
i know i am a better singer than a writer...however, this is my space and i have all rts to publish anything and everything i want here. So pls...
വിടാതെ പിന്തുടര്‍ന്ന് കമന്റ് ഇടീപ്പിക്കുന്ന ആളെ ആദ്യമാണ് കാണുന്നത്....ഏതായാലും താങ്ങള്‍ ചൂണ്ടിക്കാണിച്ചത് വളരെ ശെരിയാണ്..പക്ഷെ, ഇനിയും കവിത എഴുതാന്‍ പ്രചോദനമായി...വളരെ നന്ദി..
divya
മഴ:എഴുതിയാലും,എഴുതിയാലും തീരാത്ത കവിതയാണത്.ആത്മാക്കളുടെ സന്തോഷമാണ്' മഴ എന്നെ എവിടേയോ വായിച്ചിട്ടുണ്ട്.വരികള്‍ക്ക് ഭംഗിയുണ്ട്.ചില വാക്കുകള്‍ മാറ്റി ഉപയോഗിച്ചാല്‍ മാത്രം മതി വരികള്‍ക്ക് ഭംഗികിട്ടും.എഴുതിയതിനു ശേഷം 2,3 തവണ വായിച്ചു നോക്കുന്നത് നന്നായിരിക്കും അപ്പോള്‍ നമ്മള്‍ക്ക് ചേരാത്ത വാക്കുകള്‍ പെട്ടെന്ന് മനസ്സിലാവും.ഇതൊരഭിപ്രായം മാത്രമാണ്.
സമയത്തിനു വേണ്ടി കാത്തിരിക്കണ്ട പുതിയ കവിതകള്‍ വന്നോട്ടെ....
എല്ലാവിധ ആശംസകളും നേരുന്നു.
Post a Comment