Friday, February 13, 2009

ആലില മന്ജലില് / aalilamanjalil - സൂര്യഗായത്രി/ suryagayathri





aalilamanjalil-suryagaayathri | Online Karaoke എന്‍റെ കഠിന പ്രയത്നത്തിന്റെ ഫലമായി കുറചെങ്ങിലും സംത്രിപ്തിയോടു കൂടി ഒരു recording ചെയ്യാന്‍ സാധിച്ചതില്‍ വളരെ സന്തോഷം..
രവീന്ദ്രസംഗീതം വീണ്ടും. എനിക്ക് പതിനൊന്നു വയസ്സുള്ളപ്പോള്‍ ഞാന്‍ ഈ ഗാനം പാടി നടന്നിട്ടുണ്ട്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു എന്‍റെ കുഞ്ഞു അനുജത്തിയെ ഉറക്കാനായി ഈ പാട്ടു ഞാന്‍ പാടിയിട്ടുണ്ട്. പിന്നീടെപ്പോഴും ആകാശവാണിയില്‍ ഈ പാട്ടു കേള്‍ക്കുമ്പോഴും ഞാന്‍ കാതോര്തിരുന്നതും ഞാന്‍ ഓര്‍ക്കുന്നു. അങ്ങനെ പല ഓര്‍മ്മകളും പല ഗാനങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. നിങ്ങള്‍ക്ക് ഈ പാട്ടു കേള്‍ക്കുമ്പോള്‍ ഏതെങ്കിലും ഓര്‍മയുടെ വളപ്പൊട്ടുകള്‍ മനസ്സില്‍ മിന്നിമായുന്നുണ്ടോ..എന്നെ അറിയിക്കുക...
രണ്ടു മഹാ പ്രതിഭകള്‍ പാടിയ ഈ ഗാനം എന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു ഞാന്‍ ഒരു വിധം പാടിയിട്ടുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..ഇതുവരെ ഉള്ള പ്രോല്സാഹനത്തിനു നന്ദി..


LYRICS
Song: AalilamanjalilYear:1992Music: RaveendranLyricis: ONV KurupSinger: KJ Yesudas or ChithraRaga: Abhogi
Aalila manjalil neeyadumbol
Aadunnu kannayiram
Chanchakkam thamara poomizhiyil
Chanchadum swapnametho
Thooval ponnum thenum
navil thechatharo
Pavakkunjum koode aadu

Pooram nalallo perenthakenam

Omal kaathil chollam
Nagam kakkum kaavil
nale poovum neerum
Unni kaiyyal valaru
Thinkal poo pol valaru(aalila)
thanka kaikkullil
shanghum thamarayum
kanum kannin punyam
soorya gayathriyay
aarya theerdhangalil
neeradaan poy varam
aromal poonkurunne(aalila)

23 comments:

divya / ദിവ്യ said...

എന്റെ എത്രയും പ്രിയപ്പെട്ട സുഹൃത്തുക്കളെ,

ഇതാ എന്റെ പുതിയ പാട്ടു.
വളരെ മനോഹരമായ ഓ.എന്‍.വി യുടെ വരികള്‍ . പിന്നെ, രവീന്ദ്രസന്ഗീതവും. എനിക്കിഷ്ടപ്പെട്ട പാട്ടുകളില്‍ ഒന്നു. കേള്‍ക്കുക , വിലയേറിയ അഭിപ്രായങ്ങള്‍ എഴുതുക.

ബഹുവ്രീഹി said...

ദിവ്യ,

നന്നായിട്ടുണ്ട്. നല്ല സുഖം കേൾക്കാൻ.

രവീന്ദ്രസംഗീതം കേൾപ്പിച്ചതിന് താങ്ക്സ്.

ബഹുവ്രീഹി said...
This comment has been removed by a blog administrator.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

deപ്രിയ ദിവ്യാ,
ഞാന്‍ ഈ പാട്ട്‌ മുമ്പ്‌ കേട്ടിട്ടില്ല. അതുകൊണ്ട്‌ കേട്ടപ്പോള്‍ തോന്നിയത്‌ പറയട്ടെ. നന്നായിട്ടുണ്ട്‌. പക്ഷെ ചിലയിടങ്ങളില്‍ അലപം ശ്രദ്ധ കുറഞ്ഞുപോയോ- ആദ്യത്തെ ഹമ്മിങ്ങ്ന്റെ അവസാനം (ആദ്യത്തെ പീസിന്റെ അവസാനഭാഗം ശ്രുതി ചേര്‍ന്നില്ലേ?)
അതുപോലെ തന്നെ നീരാടുമ്പോള്‍ എന്നതിന്റെ അവസാനവും.
അതുകൂടെ ഒന്നു ശരിയാക്കിയാല്‍ കലക്കന്‍
നന്ദി ഇനിയും തുടരുക ഈ പ്രയാണം

കൃഷ്ണ::krishna said...

പ്രിയ ദിവ്യാ,പാട്ട്‌ കേട്ടു ഇഷ്ടപ്പെട്ടു. സന്തോഷമായി.

കൃഷ്ണ::krishna said...

പ്രിയ ദിവ്യാ,പാട്ട്‌ കേട്ടു ഇഷ്ടപ്പെട്ടു. സന്തോഷമായി.

Unknown said...

very good effort. nalla improvement undu. vlare impamaayi paadiyittundu. Kelkkan nall sukhamundayirunnu. Hard workkil koodi iniyum iniyum uyarangalilekku ethan sadhikkum.

Murali Venkatraman said...

Nice rendition divya. you show a tremendous potential (places like chollan) but are slipping in a few places like the first time you sing "naaLE pOkum nErum" and "sooryagayatriyaay". Very pelasant tone.

Calvin H said...

ആഹാ... മനോഹരം ആയിരിക്കുന്നു... ജസ്റ്റ് റ്റൂ ഗുഡ്...
സോംഗ് സെലകഷന്‍ ഇത്തവണയും നന്നായി...

സൂര്യഗായത്രിയിലെ പാട്ടുകള്‍ എല്ലാം മനോഹരമാണ്. തംബുരു കുളിര്‍ ചൂടിയോ ഒക്കെ...
ഇതേ പോലെ മൂഡ് ഉള്ള പാട്ടുകള്‍ പവിത്രത്തിലുമില്ലേ... വാലിന്മേല്‍ പൂവും .... ഹൗ എന്തൊരു നല്ല പാട്ടാ അത്....
എല്ലാം എന്റെ ഫേവറിറ്റ് ആണ്....

ഇനിയും ഇതേ പോലുള്ളവ പ്രതീക്ഷിക്കുന്നു

Kiranz..!! said...

എന്തേ നീ കണ്ണായുടെ ആരോഗ്യക്കുറവ് ഇതിൽ തീർത്തു.തകർത്തു കളഞ്ഞു.പാട്ടുകാരുടെ ശരിക്കുമുള്ള കാലിബർ പുറത്തു വരണമെങ്കിൽ അതിനൊരൊറ്റ മലയാളി മരുന്നേ തൽക്കാലം ഭൂമിമലയാളത്തിലുള്ളു.രവീന്ദ്രസംഗീതം.അത് നന്നായിത്തന്നെ പ്രയോഗിച്ചിട്ടുണ്ട്.ഗുഡ്..!

ശ്രീ said...

പാട്ട് വളരെ നന്നായിട്ടുണ്ട്. ആസ്വദിച്ചു കേട്ടു.
:)

പൊറാടത്ത് said...

divya...

Good recording. You finally acheived that.:)

and song...., beautiful except some portions. first humming, 'sooryagaayathRi' etc.

I am telling this because you really can make it better.

Thank you.

ജിജ സുബ്രഹ്മണ്യൻ said...

ദിവ്യ അതിമനോഹരം.ചിത്ര പാടിയ പാട്ടുകളിൽ എനിക്കേറെ ഇഷ്ടമുള്ള ഒന്നാണിത്.നന്നായി പാടിയിരിക്കുന്നു

Anonymous said...

ദിവ്യ -

എനിക്കൊരുപാടിഷ്ടമുള്ള പാട്ടാണിത്.ഒരല്പം കൂടീ ശ്രദ്ധിച്ചാല്‍ ഇതിലും നന്നാകും.

- ആ‍ശംസകളോടേ, സന്ധ്യ :)

Anonymous said...

Divya very good and it is nice tohear your voice.

Sneha said...

improvement undu...try to have control over ur voice..chila idathu athu nashtapettu povunundu...

parisramikku...kuduthal nannakkan pattumm..

Venugopalan CV said...

Good rendering. Looks like you have tried some variations.

Rajesh Raman said...

Nicely Sung Divya ! Keep them coming..

ഗുപ്തന്‍ said...

loved it !

ഹന്‍ല്ലലത്ത് Hanllalath said...

കേട്ടു....നന്നായിരിക്കുന്നു...
ആശംസകള്‍..


വേര്‍ഡ് വേരിഫിക്കഷന്‍ എടുത്തു കളഞ്ഞൂടെ...?

divya / ദിവ്യ said...

വേര്‍ഡ് വേരിഫിക്കഷന്‍ എടുത്തു കളഞ്ഞൂടെ...?


ennu vechaal manasilaayilla...lyrics aano uddheshiche?

Calvin H said...

കമന്റ് ചെയ്യാന്‍ നേരത്ത് കമന്റിടുന്നോണോട് ചിത്രത്തില്‍ കാണുന്ന വേഡ് എന്റര്‍ ചെയ്യാന്‍ പറയുന്ന പരിപാടി അതാണ് വേഡ് വെരിഫിക്കേഷന്‍.....

divya / ദിവ്യ said...

hAnLLaLaTh, word veri eduthu kalanju ketto...enikkum thonniyittundu atinte aavashyam undonnu..

sreehari nandi paranju thannatinu..

paattu kettatinu nandi hAnLLaLaTh