Wednesday, April 22, 2009

ഭാഗ്യവാന്മാര്‍!!!!!

നമ്മുടെ ജീവിതത്തില്‍ വിലപ്പെട്ടതായ പലതും ഉണ്ട്..അവ നഷ്ടപ്പെടുമ്പോള്‍ എന്തെന്നില്ലാത്ത വേദന ഉണ്ടാവും. കരള്‍ കാര്‍ന്നു തിന്നുന്ന പോലെ തോന്നും..സഹായിക്കാന്‍ ആരും ഇല്ലാത്ത പോലെ തോന്നും. സ്വയം സൃഷ്ടിക്കുന്ന ഒരു കൊക്കൂണില്‍ ഒതുങ്ങാന്‍ തോന്നും. നാം ഒറ്റപ്പെടും. ഇതൊക്കെ എനിക്ക് വിഷമം തോന്നുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങള്‍ ആണ് കേട്ടോ...എല്ലാവരും അങ്ങനെ ആകണം എന്നില്ല. പക്ഷെ, ഒരുമാതിരി എല്ലാ വിഷമങ്ങളും സത്യം പറഞ്ഞാല്‍ താങ്ങാന്‍ കഴിയും..2 കാര്യങ്ങള്‍ ഒഴിച്ച്..എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ആര്‍ക്കും ഉണ്ടാകരുതേ എന്ന് ഞാന്‍ പ്രാര്‍്ഥീക്കുന്ന 2 കാര്യങ്ങള്‍...ഇന്ന് ആ രണ്ടു കാര്യങ്ങളെയും കുറിച്ച് ഞാന്‍ ആലോചിക്കുകയായിരുന്നു..ഇന്നത്തെ എന്റെ ദിവസം തുടങ്ങുന്നതിങ്ങനെ...

രാവിലെ പത്രം വായിചിരിക്കവേ ആരോ ഗേറ്റ് തുറക്കുന്നതായി തോന്നി..പിന്നീട് ഒരനക്കവും ഇല്ലാത്ത കാരണം ഞാന്‍ നോക്കാനും പോയില്ല..വീട്ടില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ; എന്നാല്‍ കേള്വിശക്തിക്ക് പേരുകേട്ട എന്റെ ചെവി എന്തൊക്കെയോ അനക്കങ്ങള്‍ ഉള്ളതായി അറിഞ്ഞു..അത് മനസ്സിനോട് പറയുകയും ചെയ്തു.." ശെരി, നോക്കിക്കളയാം" എന്ന് വിചാരിച്ചു ഞാന്‍ മുന്‍വശത്തെ മുറിയിലേക്ക് നടന്നു ചെന്ന്..ഒരു 18 വയസ്സ് തോന്നിക്കുന്ന ആണ്‍കുട്ടി മുഷിഞ്ഞ ഷര്‍ട്ടും ട്രൌസേരും ഇട്ടു കണ്ണുമടച്ചു നില്‍ക്കുന്നു..സാധാരണ ആയി വരുന്ന തട്ടിപ്പ് കേസുകള്‍ ആണെന്ന് വിചാരിച്ചു ഞാന്‍ എന്തോ പറഞ്ഞു തുടങ്ങിയതും ആ കുട്ടി കണ്ണ് തുറന്നു. പെട്ടന്നുള്ള ആ കുട്ടിയുടെ കാഴ്ച്ചയുടെ രശ്മികള്‍ എന്റെ കണ്ണുകള്‍ക്ക്‌ നേരെ വീശി അടിച്ചു.. ഞാന്‍ ഒന്നും മിണ്ടാതെ നിന്ന്..2 സെക്കന്റ് കഴിഞ്ഞു ഞാന്‍ കുറച്ചു പേടിയോടെ "എന്താ" എന്ന് ചോദിച്ചു...ഒട്ടും പ്രതീക്ഷിക്കാത്ത ഒരുത്തരമാണ്, അല്ല, ഒരു മറുചോദ്യമാണ് എനിക്ക് കിട്ടിയത്..ആ ചെക്കന്‍ പറയുകയാണ്‌ - " നീ പിശാചാണോ എന്ന്"..പെട്ടന്ന് സമര്‍ഥമായ എന്റെ കേള്വിശക്തിയെ ഞാന്‍ സംശയിച്ചു.സംശയം മാറ്റാന്‍ ഒന്നുകുടി എടുത്തു ചോദിച്ചു " എന്താ?" ...രണ്ടാമത്തെ ചോദ്യത്തിന് ഒരു പുന്ചിരിയോടെ ആ കുട്ടി വീണ്ടും അതെ മറുചോദ്യം തന്നെ ചോദിച്ചു "നീ പിശാചാണോ?"...

പെട്ടന്ന് എനിക്ക് ധൈര്യമെല്ലാം ചോര്‍ന്നു പോകുന്ന പോലെ തോന്നി...ഞാന്‍ വാതില്‍ തുറക്കാതെ മുന്‍വശത്തെ മുറിയിലെ ഗ്രില്ലില്‍ കുടി നോക്കിയാണ് സംസാരിച്ചതെങ്ങിലും, എനിക്കും അയാള്‍ക്കും തമ്മിലുള്ള അകലം ഒരു ചെറു വിരലിനോളം മാത്രം എന്ന് മനസ്സിലാക്കിയ ഞാന്‍ പെട്ടന്ന് പുറകോട്ടു ഒരു അടി എടുത്തു നിന്ന്...എന്റെ മുന്‍പില്‍ ചിരി തൂകി നില്‍ക്കുന്ന ആ കുട്ടി ....ഒരു ഭ്രാന്തന്‍ ...അല്ല ...ഒരു മന്ദബുദ്ധി...

ആ സമയം എനിക്ക് അതിനോട് ദേഷ്യം തോന്നി...പേടി തോന്നി...എങ്ങനെ അതിനെ ഓടിക്കും എന്ന് ആലോചിച്ചു ....എല്ലാ ധൈര്യവും സംഭരിച്ച് ഞാന്‍ അല്‍പ്പം ഉച്ചത്തില്‍, അല്‍പ്പം ഘനത്തോടെ "പോ പോ ഓടിപ്പോ " എന്ന് പറഞ്ഞു ....എന്റെ മനസ്സില്‍ മുഴുവനും ആ കുട്ടി എങ്ങനെ പ്രതികരിക്കും എന്നായിരുന്നു....എന്തെങ്ങിലും തിരിച്ചു ചെയ്താലോ ??? പക്ഷെ, ആദ്യത്തെ പോ കേട്ടപ്പോള്‍ തന്നെ അത് തിരിഞ്ഞു ഓടി..കുറച്ചു ദൂരം ഓടിയിട്ട് അത് തിരിഞ്ഞു ദയനീയമായി എന്നെ നോക്കി...ആ കണ്ണുകളില്‍ ഏതൊക്കെയോ വികാരങ്ങളുടെ വേലിയേറ്റവും ഇറക്കവും ഞാന്‍ കണ്ടു.....പക്ഷെ അപ്പോഴും ആ കുട്ടി ചിരിക്കുന്നുണ്ടായിരുന്നു....വളരെ നേരമായി അത് ഗേറ്റ് ഇന് അടുത്ത് തന്നെ നില്‍ക്കുന്നത് കണ്ടു എനിക്ക് വീണ്ടും ഉച്ചത്തില്‍ അതിനെ ഓടിക്കേണ്ടി വന്നു...ഓടുമ്പോഴും ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു അവന്‍...
അവന്‍ പോയിക്കഴിഞ്ഞു കുറച്ചു നേരം എനിക്ക് വല്ലാതെ വിഷമം തോന്നി..ആ നിഷ്ക്കളങ്ങമായ മുഖം തന്നെ എന്റെ മനസ്സില്‍ പതിഞ്ഞു കിടന്നു..ഈ സംഭവം ഞാന്‍ എന്റെ സഹോദരിയോടെ വിശദീകരിച്ചപ്പോള്‍ അവള്‍ കുറെ നേരം ചിരിച്ചു " ചേച്ചിയെ കണ്ടപ്പോള്‍ അതിനു പിശാച് മുന്നില്‍ നില്‍ക്കുന്നതായി തോന്നിയിട്ടുണ്ടാവും " എന്ന് പറഞ്ഞു അവള്‍ എന്നെ കളിയാക്കി...
അവനും ഒരു അമ്മയുടെ മകനാണ്..അവനും ഒരു വീടിനു താങ്ങും തണലും ആകേണ്ടവന്‍് ആണ്..ഒരു പെണ്ണ് ആയതു കൊണ്ടും, വീട്ടിലെ മുതിര്‍ന്ന സന്തതി ആയത് കൊണ്ടും ഈ രണ്ടു കാര്യങ്ങള്‍ ആണ് എനിക്ക് ആദ്യം മനസ്സില്‍ കുടി പോയത്..
എവിടെ പോകണം എന്ന് പോലും നിശ്ചയമില്ലാത്ത ആ കുട്ടി ഇപ്പോള്‍ എവിടെയായിരിക്കും..? അവനു വീടുണ്ടാകുമോ? അവനു മാതാപിതാക്കള്‍ ഉണ്ടാകുമോ? അവനു എന്റെ അടുത്ത് വന്നപ്പോള്‍ വിശന്നു കാണുമോ? ഒന്നും കൊടുക്കാതെ ഞാന്‍ അവനെ വെറും കയ്യോടെ വിട്ടത് ശെരിയാണോ? ഇങ്ങനെ പല ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ കുടി കടന്നു പോയി..ഇപ്പോഴും ആ കുട്ടിയുടെ മുഖം എന്റെ മനസ്സില്‍ തന്നെ ഉണ്ട്...

ലോകത്തില്‍ ആര്‍ക്കും സഹിക്കാനാകാത്ത രണ്ടു കാര്യങ്ങള്‍, ആര്‍ക്കും ഉണ്ടാകരുതേ എന്ന് ഞാന്‍ പ്രാര്തിക്കുന്ന രണ്ടു കാര്യങ്ങള്‍, ദൈവം ഒരാള്‍ക്ക്‌ കൊടുക്കുന്ന ഏറ്റവും വലിയ രണ്ടു ശിക്ഷകള്‍...ഒന്ന്, അംഗവൈകല്യമുള്ളതും ചിത്തഭ്രമം ഉള്ളതുമായ മക്കള്‍..രണ്ടു, വളര്‍ന്നു വരുന്ന ഒരു കുട്ടിക്ക് സ്വന്തം അമ്മയെ നഷ്ടപ്പെടുന്നത്..ഇതില്‍ ആദ്യത്തെ ശിക്ഷ കിട്ടുന്നവരായിരിക്കും കുടുതല്‍ പാപം ചെയ്തിട്ടുണ്ടാവുക...ഇതില്‍ രണ്ടിലും പെടാത്തവര്‍ ഭാഗ്യവാന്മാര്‍ ....

ഇശ്വരാ...ആ കുഞ്ഞു അന്വേഷിക്കുന്ന പിശാച് ഈ ലോകത്തുണ്ടാവാതിരിക്കട്ടെ...ആ കുട്ടിക്ക് മനസ്സിന് ശാന്തി കിട്ടട്ടെ...

Friday, April 17, 2009

memories f home!!


തെളിഞ്ഞ ആകാശം !!!
Pleasant sky!!!!



പെയ്യാന്‍ വെമ്പുന്ന മഴ...
Clouds of Rain!!



മഴ കാത്തിരിക്കും പക്ഷി
I am waiting for rain!!



തോരാത്ത മഴ........
We two!! I couldnt capture them together, they were enjoying rain more than anything else!!!



മണ്ണിന്റെ ഗന്ധം ....
The smell of rain and earth!!!


Remembering childhood!!!!



I would like to quote the lyrics of a beautiful song from the film "Oru abhibhaashakante case diary" composed by the great Raveendran maash.....

Mazha paithu maanam thelinja neram

Thodiyile thaimaavin chottil

Oru kochu kaatetu veena then maambazham

Orumichu pankitta kaalam

Orumichu pankitta baallya kaalam (mazha)

Palavattam pinneyum maavu poothu

Puzhayilaa pookkal veenozhuki poyee

Pakl varsha raathrithan mizhi thudachu

Piriyaatha nizhalu nee ennarinju

Piriyaatha nizhalu nee ennarinju (mazha)

Erivenalil ilam kaatu pole

Kulir velayil ilaveyilu pole

Ellaam marannenikkennumurangaan

Nee thannu manassinte thottil polum

Nee thannu manassinte thottil polum (mazha)

Wednesday, April 1, 2009

ശരദിന്ദു മലര്‍ദീപ / Sharadindu malardeepa







Sharadindu malardeepa by Divya Pankaj | Online Karaoke Download song here

After a long gap, I am back with this wonderful melodious love song/poem from the film "Ulkkadal"..Very nice lyrics...
Dont know why these days I am getting attached to more of poetic songs..Most probably, the next post also will be a poem; one of the suggestions of a friend who commented on my song here.. dont know when I will be posting that...My blogging mind is OFF now and I think I have a serious writer's block...
Till my next post, it will be a longer gap than before:-)
C u friends!!