"കുന്കുമചെപ്പിലെ പൊടി തട്ടിമാറ്റി
പുറത്തു പറ്റിപ്പിടിച്ചിരിക്കുന്ന കുന്കുമം
ചേലയുടെ അറ്റം കൊണ്ടു ഒപ്പിമാറ്റി
ചേലയുടെ അറ്റം കൊണ്ടു ഒപ്പിമാറ്റി
അവളാ ചെപ്പ് തുറന്നു...
അതില്‍ കുന്കുമം അല്ലാ.......
ഒരു കൂട്ടം ആളുകളുടെ രക്തം പുരണ്ട നിറം
അതില്‍ കുന്കുമത്തിന്റെ മണം അല്ലാ...
രക്തക്കറയുടെ ഒരിക്കലും മങ്ങാത്ത മണം"
രക്തക്കറയുടെ ഒരിക്കലും മങ്ങാത്ത മണം"
ഈ കുന്കുമാചെപ്പും കൊണ്ടു നടന്നു എന്ത് ചെയ്യണമെന്നറിയാതെ കരയുന്ന സ്ത്രീ എന്റെ സ്വപ്നങ്ങളില്‍ കടന്നു വരാന്‍ തുടങ്ങിയിട്ട് കുറെ നാളുകള്‍ ആയി....
ഭാഗ്യം, പകല്‍സമയതല്ല എന്ന് തോന്നുന്നു ഞാന്‍ ഈ സ്വപ്നം കാണുന്നത്..
ഇതേ ഫ്രെയിം ഒരാള്‍ ഒരു ചലച്ചിത്രമായി പകര്തുകയാനെങ്ങില്‍
അയാള്‍ ചെന്നെതെണ്ടത് ചുവടെ ചേര്‍ക്കുന്ന സ്ഥലങ്ങളില്‍ ഒന്നില്‍....
NOV 26 2008
സ്ഥലം : മുംബൈ
വെടിവെയ്പ്പും ഗ്രനെട് ആക്രമണങ്ങളും 78 പേരെ കൊന്നു..
SEP 13 2008
സ്ഥലം: തലസ്ഥാനനഗരി
5 സ്ഫോടന പരമ്പര പ്രധാനപ്പെട്ട ഷോപ്പിങ്ങ് സ്ഥലങ്ങളില്‍ 21 പേര്‍ കൊല്ലപ്പെട്ടു..
July 26, 2008:
സ്ഥലം: അഹമദാബാദ്
16 ചെറു ബോംബുകള്‍ 45 പേര്‍ കൊല്ലപ്പെട്ടു..
July 25, 2008:
സ്ഥലം: ബാങ്ങലൊരു
ബോംബ് ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. ( ഇതൊരു ചെറിയ സംഖ്യ ആണെന്ന് തോന്നാം . ...)
May 13, 2008:
സ്ഥലം: ജൈപൂര്‍
7 ബോംബ് ആക്രമണങ്ങള്‍ 80 പേര്‍ കൊല്ലപ്പെട്ടു....
2005, 2006, 2007..... ഈ കാലഖട്ടങ്ങളില്‍ സംഭവിച്ചത് മറന്നതല്ല...അത് ചേര്‍ക്കാന്‍ ലജ്ജ തോന്നുന്നു..
കാരണം ലോകത്തിലെ 2-ആമത്തെ "Most Unsafe Place" ആയി ഇന്ത്യയെ വാഴ്തപ്പെടുത്തിയ സാഹചര്യങ്ങള്‍...
ഞാനിതു എഴുതിയത് വൈകിയാനെങ്ങിലും ...എന്റെ മനസ്സു പറഞ്ഞു..
എന്റെ സ്വപ്നത്തിലെ സ്ത്രീ ഒരു പക്ഷെ , ഇവിടെയെവിടെയെങ്ങിലും ജീവിക്കുന്നുണ്ടാവാം..അവരെ കാണാന്‍ എനിക്ക് നിര്‍വാഹമില്ല..
കണ്ടാല്‍ സാന്ത്വനിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല..
എങ്ങിലും, ഞാന്‍ ആഗ്രഹിക്കുന്നു..
" ആ സ്ത്രീ ഇനിയും ജനിക്കാതിരിക്കട്ടെ!!!!!"