സന്ദര്‍ഭം : വളരെ നാളുകള്‍ക്കു ശേഷം ഇന്ന് ഒരു കൂട്ടുകാരിയുടെ വിവാഹം കൂടാന്‍ ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി..എന്തോ, വല്ലാതെ സന്തോഷം തോന്നിയ ദിവസം ആയിരുന്നു ഇന്ന് ..ചെറുപ്പമായിരുന്നെങ്ങില് എന്ന് തോന്നിപ്പോയി...ഇനിയും ഇതുപോലെ ഒരു ഒത്തുചേരല്‍ എന്നാവും ???? വെറുതെ ഗതകാല സ്മരണകളിലൂടെ യാത്ര ചെയ്യുമ്പോള്‍ എഴുതിയതാണ് ഇന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്.. For all my friends.....
കുറച്ചു നാളുകള്‍ പുറകിലോട്ടു സഞ്ചരിക്കാന്‍ മനസ്സ് പറഞ്ഞു. ഇന്ന് ഞാന്‍ അങ്ങനെ പുറകോട്ടു നടന്നു. മനസ്സിനുള്ളിലെ ചില്ല് കൂട്ടിലെ ക്ലാവ് പിടിച്ച ഓര്‍മ്മകള്‍ക്ക് ചിറകു മുളച്ച ദിവസം. അവ സ്വയം ആ ചില്ല് കൂട് പൊട്ടിച്ചു പുറത്തു കടന്നു. അങ്ങനെ സ്വയവിഹാരം ചെയ്യുകയാണിപ്പോള്‍ ..
ഇപ്പോള്‍ ഞാന്‍ എത്രയോ ദൂരം യാത്ര ചെയ്തു കഴിഞ്ഞു. ആറു നിമിഷം കൊണ്ട് ഞാന്‍ എത്തിചേര്നിരിക്കുന്നത് ആറു വര്‍ഷങ്ങള്‍ക്കുമപ്പുറം . ഒരുകൂട്ടം ചിരിക്കുട്ടികളുടെ നടുവിലേക്ക്..ഒരു കൂട്ടം സന്തോഷങ്ങളുടെ നടുവിലേക്ക്. ഇപ്പോള്‍ അന്യമായ , അപ്പോള്‍ സുലഭമായിരുന്ന അമൂല്യനിമിഷങ്ങളുടെ സാക്ഷിയാണ്പ്പോള് ഞാന്‍..
ഓരോ ചിരിക്കുട്ടികളും ചിരിക്കുവാന്‍ തുടങ്ങി. കുശലം അന്വേഷിക്കാന്‍ തുടങ്ങി. അവരിലൊരാള്‍ എന്നെ ആ വലിയ മലയുടെ മുകളിലേക്ക് കൂട്ടികൊണ്ടുപോയി. അതിന്റെ ചുട്ടു പൊള്ളുന്ന പ്രതലത്തില്‍ എന്റെ കാലുകള്‍ എരിഞ്ഞു പൊള്ളിയെങ്ങിലും അതൊന്നും അനുഭവിക്കാന്‍ എനിക്ക് നേരമുണ്ടായിരുന്നില്ല, ഞാന്‍ ആഹ്ലാദിക്കുകയായിരുന്നു ആനന്ദിക്കുകയായിരുന്നു. ദൂരെക്കണ്ട മഴവില്ല് അതിന്റെ ഏഴു നിറങ്ങളും എന്റെ നേര്‍ക്ക് വീശിയെറിഞ്ഞതുപോലെ തോന്നി. ചിരിക്കുട്ടികളുടെ സുഹൃത്താണ്ത്രേ മഴവില്ല്..!!! മലയുടെ താഴേക്കു പത്തടി ഇറങ്ങി നടന്നാല്‍ പച്ചപ്പുല്ലിനെ അലങ്കരിച്ചുകൊണ്ട് കാറ്റില്‍ നൃത്തമാടുന്ന മഞ്ഞപ്പൂക്കളെയും വയലറ്റ് പൂക്കളെയും കാണാം. അവയ്ക്ക് മണം ഇല്ല. പക്ഷെ, എന്തൊരു സൌന്ദര്യം!!!രാവിലെ വീണ മഞുതുള്ളികള് ആവിയായിതീര്നില്ല. കുഞ്ഞിക്കിളികള്‍ കരിയിലകള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്നു. "കിലും കിലും" എന്നുള്ള ശബ്ദം കേട്ട് അത് തിരിച്ചറിയാനായി ഞാന്‍ ചുറ്റും നോക്കി..മലയുടെ രണ്ടു വശവും തഴുകിയൊഴുകുന്ന തെളിമയാര്‍ന്ന അരുവി..എന്തൊരു ഭംഗി..അതിന്റെ ജല മണികളുടെ പ്രകാശം വജ്രത്തെ വെല്ലും. ദൂരെ കാണുന്ന കാടിന്നുള്ളിലേക്ക് ഞാന്‍ കൌതുകത്തോടെ നടന്നു പോയപ്പോള്‍, രക്ഷാകവചം പോലെ വളഞ്ഞു നിന്ന് ചിരിക്കുട്ടികള്‍ നൃത്തമാടി..
ആടിയും പാടിയും കഥകള്‍ പറഞ്ഞും നേരം വൈകി..പിന്നീട് ഒരു വന്‍ കാറ്റ് വീശി..മരങ്ങള്‍ ഇളകിയാടി. കിളികള്‍ കൂടുചേര്ന്നു. മഴവില്ല് മാഞ്ഞു. പൂക്കളെയും പുല്ലുകളേയും കാണാതായി. അരുവികള്‍ മിണ്ടാതായി. ചിരിക്കുട്ടികളും ഓരോന്നായി യാത്ര പറഞ്ഞു മറഞ്ഞു.- ഇനിയും കാണാം എന്ന വാഗ്ദാനവുമായി.
എനിക്ക് നിശ്ചയിച്ച സമയം കഴിഞ്ഞു. ഇനി ഓര്‍മ്മകളെ തിരിച്ചു വിളിക്കാന്‍ സമയമായി. ഇനിയുമൊരു നാളത്തെ സന്തോഷത്തിനായി ഒത്തുചേരലിനായി ഓര്‍മ്മകള്‍ക്ക് ചിറകു ചുരുട്ടിയെ മതിയാവൂ. അവയെ കൂട്ടിലാക്കണം. വീണ്ടും ക്ലാവ് പിടിച്ചു മറവിയുടെ മാറാല മൂടുന്നതിനു മുന്‍പ് ഇനിയും ചിരിക്കുട്ടികള്‍ അവയെ കൂട്ടിക്കൊണ്ടു പോകാന്‍ വന്നെങ്ങില്‍.....
NB: ഇങ്ങനെ ആപത്തുക്കളില് സഹായിക്കുന്ന, സ്നേഹം പങ്കിടുന്ന, ദുഃഖം പങ്കിടുന്ന, ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്നേഹാശംസകള്‍ നേരുന്നു!!!!!
22 comments:
ഇങ്ങനെ ആപത്തുക്കളില് സഹായിക്കുന്ന, സ്നേഹം പങ്കിടുന്ന, ദുഃഖം പങ്കിടുന്ന, ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്നേഹാശംസകള്‍ നേരുന്നു!!!!!
ചോദിക്കുന്നോണ്ട് ഒന്നും തോന്നരുത്.
കല്യാണം കഴിഞ്ഞിട്ടുണ്ടോ, ഇല്ലെങ്കില്‍ പറയണേ..
സ്നേഹാശംസകള്‍!
നന്നായിരിക്കുന്നു, ഈ കുറിപ്പും സ്നേഹാന്വേഷണവും
ആശംസകൾ
ഇവിടെ മൊത്തം ഒരു അനോണി തരംഗം ആണല്ലോ...എന്താ കഥ?? എന്തിനാ കല്യാണം കഴിഞ്ഞോ എന്ന് ചോദ്യം?? absolutely immaterial question ...
jithendrakumar, വളരെ നന്ദി
congrats divya.,
ആരാധകർ വർദ്ധിക്കുന്നു എന്നതിന്റെ തെളിവായി കണ്ടാൽ മതി അനോണീ ബഹളം.... :)
..മനസ്സിന്റെ സഞ്ചാരത്തെ തന്മയത്വത്തോടെ വരച്ചിരിക്കുന്നു...
പലപ്പോഴും മനസ്സ് കാണിച്ചു തരും ഇങ്ങനെ ഉള്ള ഒരുപാട് ലോകങ്ങള്‍...
ഓര്‍മ്മകള്‍ നനഞ്ഞൊലിക്കുന്നു....
വര്‍ഷങ്ങളുടെ പഴക്കം ഓര്മ്മകക്ക് ഉണ്ടാകാതിരിക്കട്ടെ!
സ്നേഹാശംസകള്‍ ....
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം...
സൌഹൃദങ്ങളുടെയും ഒത്തുചേരലുകളുടെയും അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നത് കേള്‍ക്കുന്നതും വായിയ്ക്കുന്നതും പോലും ഒരു സുഖമാണ്.
ഇനിയും സാധിയ്ക്കട്ടെ ഇതു പോലുള്ള ഒത്തുചേരലുകള്‍...
നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു,
പിന്നീട് ഒരു വന്‍ കാറ്റ് വീശി..മരങ്ങള്‍ ഇളകിയാടി. കിളികള്‍ കൂടുചേര്ന്നു. മഴവില്ല് മാഞ്ഞു. പൂക്കളെയും പുല്ലുകളേയും കാണാതായി. അരുവികള്‍ മിണ്ടാതായി. ചിരിക്കുട്ടികളും ഓരോന്നായി യാത്ര പറഞ്ഞു മറഞ്ഞു.- ഇനിയും കാണാം എന്ന വാഗ്ദാനവുമായി.
ദിവ്യ കുട്ടായ്മ എന്ന് പറയുമ്പോള്‍ തുടുപ്പുഴ കുട്ടായ്മ പോലെ ആണേല്‍ എന്നും ഓര്‍മകളില്‍ കുറേ നല്ല സ്നേഹിതരും ,സമാന മനസ്കരും , കാണും എഴുത്ത് മനോഹരം ആശംസകള്‍
നന്നായിരിയ്ക്കുന്നു.
ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.ആശംസകളോടെ
:)
nice post.
ha..ha..ha...ur fan base is increasing and this is the part of celebrity life !! enjoy !!!
Oru paatukari annenu paatu keetu manasilayi, podikkum ezuthum ennarinjathil aahladikkunu ....
Nice write up ....I tried blogging in malayalam, but didn't get thru the initial glitcehs ....
JFYI, added a new folder in my ipode - Divya hits and thank you once again for singing one of my fav song Sharabindu .....
Keep up ur great work :)
Cheers
Shanks
Thank u so much...i m honoured Shanks...
പഴയ ചങ്ങാതിമാരെ കാണുക.അവരുമായി പഴയതമാശകള്,അല്ലെങ്കില്‍ അബദ്ധങ്ങള്‍ ഒന്നുകൂടി പറഞ്ഞു കളിയാക്കുക എതെല്ലാം വളരെ സുഖമുള്ള അനുഭവങ്ങളാണ്.സുഹ്രുത്തുക്കള്‍ ധാരാളം.പക്ഷെ,ജീവിതം യാന്ത്രികമായപ്പോള്‍ ഫോണ്‍വിളികളായി ചുരുങ്ങി.എന്റെ സ്കൂള്‍ ഒരു പുഴയുടെ തീരത്താണ്.ഒരു തനി നാടന്ഗ്രാമം.അതുകൊണ്ട് എല്ലാ കുസ്രുതികളും ഒപ്പിച്ചിട്ടുണ്ട്.ഒരു തിരിച്ചു പോക്ക് ഇവിടെ ഈ വരികളില്‍ അനുഭവിക്കാന്‍ കഴിഞ്ഞു.
എഴുത്തു തുടരുക.എന്നെങ്കിലും ജീവിതസന്ധ്യകളില്‍ വായിക്കാന്‍ കഴിയുന്ന ഓര്‍മ്മകളായിരിക്കും.എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Hello chechi.. nice concept..
good
Post a Comment