സുനില്‍ ഗന്ഗോപധ്യയ് ഉടെ "ഹിരക്ക് ദീപ്തി" എന്ന നോവലിനെ ആസ്പദമാക്കി ശ്രി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് "ഒരേ കടല്‍" സ്ത്രീത്വത്തിന്റെ എല്ലാ വികാരങ്ങളും തെളിമയോടെ ചിത്രീകരിച്ചിട്ടുള്ള ചിത്രമായാണ് ഞാനിതിനെ കാണുന്നത്. ഒരു അമ്മയുടെയും, ഭാര്യയുടെയും, പ്രണയിനിയുടെയും എല്ലാം നിറഞ്ഞ വികാര നിര്‍ഭരത അതെ വണ്ണം തന്നെ നടി മീരാ ജാസ്മിന്‍ കൈകാര്യം ചെയ്തിട്ടുണ്ട്..ഈ ചിത്രം റിലീസ് ആകാന്‍ വളരെ കുറച്ചു നാളുകള്‍ ബാക്കി നില്‍ക്കെ ശ്രി. ശ്യാമപ്രസാദ് ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു ഞാന്‍ ജോലി ചെയ്തിരുന്ന കംപനയില്‍ വരാന്‍ ഇടയായി..അന്ന് നടന്ന പ്രോഗ്രാംസ് compere ചെയ്യേണ്ട ചുമതല എന്റേതായിരുന്നു..അന്ന് ശ്രി. ശ്യാമപ്രസാദ് ഉമായി സംസാരിക്കാന്‍ സാധിച്ചു..കലാ ഹൃദയമുള്ളവരോട് സംസാരിക്കുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നാറുണ്ട്..ആ ദിവസം ഒരിക്കലും മറക്കാന്‍ ആവാത്തതാണ്.
അന്ന് അദ്ദേഹത്തോടൊപ്പം എടുത്ത ഒരു ഫോട്ടോ കൂടെ ചേര്ക്കുന്നു ..
ഈ ചിത്രം നമുക്കു ചിന്തിക്കാനായും സ്വയം വിലയിരുത്താനും ആയി തന്നെ ക്ലൈമാക്സ് പൂര്‍ണം ആക്കുന്നില്ല . പക്ഷെ, അത് തന്നെയാണ് അതിന്റെ വിജയം എന്ന് തോന്നുന്നു. ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും കഥ പറയുന്ന ഈ ചിത്രം എന്നെ അമ്പരപ്പിച്ചത് ഔസേപ്പച്ചന്റെ സന്ഗീതതിലൂടെയാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഗാനമാണ് അതിലെ "യമുനാ വെറുതെ " എന്ന ഗാനം. വളരെ കാലമായി അത് പാടണം എന്ന് വിചാരിക്കുന്നു.
ഈ ഗാനം തന്നെ ആയിരിക്കട്ടെ എന്റെ അടുത്ത ഗാനം..
yamuna veruthe- cover by divya pankaj | Musicians Available
This song is sung originally by Shwetha Mohan , daughter of Sujatha... Special thanks to Rashmi chechi and her husband for mixing this for me..Thank u chechiiii...
This film was
Directed by Shyamaprasad
Produced by Vindhayan
Written by Shyamaprasad
Starring Mammotty,Narain,Meera Jasmine,Ramya Krishnan
Music by Ouseppachan
Lyrics by Gireesh Puthanchery
Cinematography Alagappan
Editing by Vinod Sukumaran