Tuesday, June 19, 2012

pathuveluppinu / പത്തുവെളുപ്പിന്

my songs - pathu veluppinu_ divya_cover_final - eSnips
മറ്റൊരു രവീന്ദ്രസന്ഗീതം .........
മലയാള സിനിമ കണ്ടത്തില്‍ വെച്ച് ഏറ്റവും നല്ല കലാകാരന്മാരില്‍ ഒരാളാണ് ശ്രീ. മുരളി...ആദ്യകാലങ്ങളില്‍ നാടക അഭിനയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പിന്നീട് ചലച്ചിത്ര രംഗത്തും , എഴുത്തുകാരനായും, ഒക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്..."നീ എത്ര ധന്യ", "വെങ്കലം", "അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്", "പത്രം", "ആയിരം നാവുള്ള അനന്തന്‍", "ചകോരം" ഇവയൊക്കെ എനിക്ക് അദ്ദേഹം അഭിനയിച്ച ചിത്രങ്ങളില്‍ ഇഷ്ടമുള്ളവയാണ്.

pathuveluppinu by Divya | Online Karaokeഓഗസ്റ്റ്‌ 6, 2009 നു ഈ മഹാനായ കലാകാരന്‍ നമ്മെ വിട്ടു പോയി...അദ്ധേഹത്തിന്റെ അഭിനയ മികവിന് മുന്‍പില്‍ നമിച്ചു കൊണ്ട് ഈ ഗാനം ഞാന്‍ സമര്‍പ്പിക്കട്ടെ....

വെങ്കലം എന്നാ ചിത്രത്തിലെ "പത്തു വെളുപ്പിന് മുറ്റത്ത്‌ നിക്കണ" ....എന്ന മനോഹരമായ രവീന്ദ്രസന്ഗീതതിലുള്ള ഗാനം ആണ് ഞാന്‍ ഇവിടെ പാടിയിരിക്കുന്നത്...കെ, എസ് . ചിത്ര അതിസൂക്ഷ്മമായ സംഗതികള്‍ കൊണ്ട് സംഭവബഹുലമാക്കിയ ഈ ഗാനം പാടി ഫലിപ്പിക്കുക എന്നത് ഒരു herculean task ആണ്..എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്...നിങ്ങളുടെ അഭിപ്രായം വളരെ വളരെ വളരെ ആവശ്യമാണ്‌....പ്രത്യേകിച്ച് ഇത്തരമൊരു പാട്ടിനു...

അതുകൊണ്ട് സഖാക്കളെ ഇതിലെ ഇതിലെ.....:)

Also do watch this interview of Shri. Murali.

26 comments:

divya / ദിവ്യ said...

മറ്റൊരു രവീന്ദ്രസന്ഗീതം .........

ആ മഹാപ്രത്തിഭയുടെ അഭിനയ മികവിന് മുന്‍പില്‍ നമിച്ചു കൊണ്ട് ഈ ഗാനം ഞാന്‍ സമര്‍പ്പിക്കട്ടെ....

ഹരീഷ് തൊടുപുഴ said...

ദിവ്യാ..

വീണ്ടും ഒന്നു കൂടി സ്കോർ ചെയ്തിരിക്കുന്നു..

അഭിനന്ദനങ്ങൾ..

thahseen said...

നന്നായിട്ടുണ്ട് !

ശ്രീ said...

നന്നായി ആലപിച്ചിരിയ്ക്കുന്നു... ആശംസകള്‍!

ഗീത said...

വീണ്ടും ഇഷ്ടമുള്ള ഒരു പാട്ട് കൂടി കേള്‍പ്പിച്ചതില്‍ വളരെ സന്തോഷം ദിവ്യ.

Rainbow said...

very good ,waiting for more

Vishwajith said...

ഇത് കൊള്ളാം....കുറച്ചു കൂടി ടഫ് പാട്ട് സെലക്ട്‌ ചെയ്യണം ഇനി....ഓക്കേ....അഭിനന്ദങ്ങള്‍....

Kiranz..!! said...

രവീന്ദ്രൻ മാസ്റ്ററുടെ പാട്ടുകളിൽ ഇതെങ്ങനെ വന്നു എന്ന് അൽഭുതം.പക്ഷേ ലളിതമായ വരികൾ ഒരു ജോൺസൺ ഗാനം പോലെ മനോഹരവും.നന്നായി പാടിയിട്ടുണ്ട് ദിവ്യ.

ദിവ്യ ആണോ ജപ്പാനിൽ നിന്ന് വന്ന് എന്റെ അയ്യപ്പൻപാട്ടിനു തെറി പറഞ്ഞത് :)

divya / ദിവ്യ said...

thanks..അയ്യോ ഞാനല്ല തെറി പറഞ്ഞത്..അയ്യപ്പന്‍ പാട്ട് ഞാന്‍ കേട്ടില്ല...പക്ഷെ, മോന്റെ വര്‍ത്തമാനം ഒരുപാട് തവണ കേട്ട്..ആ പോസ്റ്റ്‌ എനിക്ക് ഒരുപാട് ഇഷ്ടായി കിരണ്‍സേ ..അയ്യപ്പന്‍ പാട്ട് കേട്ടിട്ട് തീരുമാനിക്കാം തെറി പറയണോ എന്ന്..പക്ഷെ, ഞാന്‍ ഒരിക്കലും അനോണി ആവില്ല...നേര്‍ക്ക്‌ നേരെ.....ഹ ഹ ....

divya / ദിവ്യ said...

പ്രിയപ്പെട്ട ഹരിഷ്, തഹ്സീന്‍, ശ്രീ, ഗീത ചേച്ചി, മഴവില്ലേ, വിശ്വജിത്...ഒരായിരം നന്ദി...


@ വിശ്വജിത് ഇതിലും tough song....എന്റെ അമ്മെ ..താങ്ങള്‍ തന്നെ പറയ്‌...

Kishore Krishnan said...

Hi,

I came across your blog searching for the song "Ithramel Manamulla" from the movie Mazha. I downloaded the amr file and listened the song. And see this! Now I've gone through most of your postings. Cannot resist myself in saying that you sing well. This proves that the stint of the old Malayalam heritage lies in the group of even Software Engineers (forgive me, if I sounded arrogant. SW Engineers are supposed to be fast easily forgettable numbers :-)).

About one thing, I am astonished! "Raveendran - Abhinayathinte Mahaprathibha"?? :)

divya / ദിവ്യ said...

hello

u r mistaken kishore...abhinayathinte mahaaprathibha i said was about shri. Murali..think u dint read my post!!! Thanks for the comments...and ya, the s/w engrs now are real good music lovers, i knw!!!and i m proud i m one f them!

divya

Kishore Krishnan said...

:) Ya I knew that you were talking about Murali. Anyways, the fact is that you sing really well and we love listening you!

Awaiting for more posts..

കൃഷ്ണ::krishna said...

divya, very good performance, congrats.keep it up.

UNNIKRISHNAN said...

ദിവ്യ,
നന്നായി പാടിയിരിക്കുന്നു.ഒരു സധാരണ കേള്‍വിക്കാരന്‍ എന്ന നിലയില്‍ പറയുകയാണ്‌ ആദ്യത്തെ രണ്ടു വരികള്‍ എന്തോ ഒരു നീട്ടിപാടിയതു പോലെ തോന്നി.ചില വരികള്‍ എന്താ പറയുക "സൂപ്പര്‍ബ്".

സംഗീതത്തിന്റെ ഏ.ബി.സി.ഡി അറിയാത്തതു കൊണ്ടാകാം ഇങ്ങനെ തോന്നിയത്.പരിഭവമരുത്[മുന്‍കൂ
ര്‍ ജാമ്യം].അല്ലെങ്കില്‍ കേട്ടു തറഞ്ഞ ഒരു പാട്ടായതു കൊണ്ടാകാം.അസൂയ കൊണ്ടു പറയുകയാണെന്ന് വിചാരിച്ചാല്‍ മതി...

എല്ലാ ഭാവുകങ്ങളും നേരുന്നു.

divya / ദിവ്യ said...

ഉണ്ണി..കണ്ടുപിടിച്ചു കളഞ്ഞല്ലോ..വേറെ ആരും ഇത് പറഞ്ഞുമില്ല..എനിക്കും ഇതേ കാര്യം തോന്നി..ആദ്യത്തെ രണ്ടു വരി ശെരിയായില്ല...ആദ്യം തന്നെ ഞാന്‍ കുളമാക്കിയല്ലോ എന്ന് തോന്നിയിരുന്നു എനിക്കും..പിന്നെ കട്ട്‌ ആന്‍ഡ്‌ പേസ്റ്റ് ചെയ്യേണ്ട..ഇത് തന്നെ ഇരിക്കട്ടെ എന്ന് വിചാരിച്ചു...ഏതായാലും ഇതുപോലെ സത്യസന്ധമായ വിമര്‍ശനങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്...അതുകൊണ്ട് പരിഭവം ഒന്നും ഇല്ല...ഇനിയും എഴുതുക...

Manoraj said...

ആശംസകള്‍!

Anilkumar Parameswaran said...

Pathuveluppinu kettu. Nannayi. Anupallavi beautiful. Pallaviyil "Kasthoori mullakku" prayogathil entho oru apakatha pole. Kurachu koodi othukki padamayirunnu avide. Ethayalum othiri ishtamayi. My heartful wishes 4 u

Anilkumar Parameswaran said...

Pathuveluppinu kettu. Nannayi. Anupallavi beautiful. Pallaviyil "Kasthoori mullakku" prayogathil entho oru apakatha pole. Kurachu koodi othukki padamayirunnu avide. Ethayalum othiri ishtamayi. My heartful wishes 4 u

Jishad Cronic™ said...

niceeeee

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വരാൻ അല്പം താമസിച്ചു പോയി.ക്ഷമിക്കു. ആലാപനം വളരെ ഇഷ്ടപ്പെട്ടു.
തുടരുക

മാറുന്ന മലയാളി said...

വരാന്‍ താമസിച്ച് പോയി......വന്നപ്പോഴല്ലേ ഇത്തരം സംഭവങ്ങളൊക്കെ നടക്കുന്നുണ്ട് എന്നറിഞ്ഞത്.....ഇനി ഞാന്‍ ഈ പരിസരത്തൊക്കെ തന്നെ കാണും.......:)

വികടശിരോമണി said...

മനോഹരമായി പാടിയിരിക്കുന്നു ദിവ്യ. ആശംസകൾ.

Prajeshsen said...

hai
manooharamayirikunnu
nice

Prajeshsen said...

hai
manooharamayirikunnu
nice

Ghost.......... said...

kollam, nanaayittundu