Wednesday, May 14, 2008

Ottaykku

ഒറ്റയ്ക്ക്
കാതര മോഹങ്ങള്‍ പൂവണിന്ജീടുന്ന
ഈ കൊച്ചു മാന്ചോട്ടിന്‍ തണല്‍ തിട്ടയില്‍
നിന്നെയും കാത്തിന്നു നില്‍ക്കുന്നു ഞാന്‍
ആ സുന്ദരസ്വപ്നങ്ങള്‍ അയവിറക്കി
ആഹ്ലാദവും ദുഖവും പ്രേമവും വിരഹവും
കൈമാറിപ്പോയോരാ നാളുകളെ
എന്റെ ഉള്ളിലെ കൌമാരം ഇന്നൊരു നാളേക്ക്
നിത്യ സുഷുപ്തി വെടിഞ്ഞതിനാല്‍
നിങ്ങളെ തേടി തപിച്ചിടുന്നു
ഒന്നെന്റെ ചാരത്തു അണയുകില്ലേ ?
കാണട്ടെ നിങ്ങള്‍ തന്‍ കൈകളിലാടിയ
പണ്ടത്തെ ഞങ്ങടെ കളിചിരികള്‍......
Nostalgia is a state of mind - but i dont think so!!!

4 comments:

Chithira Menon said...

panki...nt at all surprised tht u r puttin up a musical blog...keep the good work going...

Unknown said...

ദിവ്യ,
വരികള്‍ മനോഹരമായിരിക്കുന്നു.ചില വരികള്‍ ഒഴുക്കോടെ വരച്ചിട്ടിരിക്കുന്നു.ചിലവ നിരാശപ്പെടുത്തുന്നു.ഇത്രയും നല്ല പദ സമ്പത്തുള്ള ദിവ്യക്ക് ഒന്നു കൂടി ആറ്റികുറുക്കിയെടുക്കാന്‍ കഴിയും.ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്.വരികളേ വ്യാഖ്യാനിക്കാന്‍ ഞാനൊരു നിരുപകനല്ല.ഒരു സാധരണക്കാരന്റെ അഭിപ്രായമായി കരുതുമല്ലോ.ഇനിയും എഴുതൂ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
'ഒറ്റക്ക്' മലയാളത്തിലേക്ക് മാറ്റി എഴുതുമല്ലോ!

divya / ദിവ്യ said...

പ്രിയ സുഹൃത്ത്‌ ഉണ്ണികൃഷ്ണന്‍
വളരെ നന്ദി...പണ്ടൊക്കെ കുറെ എഴുതുമായിരുന്നു..പിന്നെ, എന്നോ ഒരിക്കല്‍ അറിയാതെ മുടക്കം വന്നുപോയി...പിന്നീടങ്ങോട്ട് എഴുത്ത് വെറും ഡയറി എഴുത്തായി മാറി...താങ്ങള്‍ ഏതായാലും നല്ല ഒരു പ്രചോദനമാണ് തന്നത്...ഈ പോസ്റ്റ്‌ ഇട്ടിട്ടു ഒരു വര്‍ഷത്തിലധികമായി ...ഇപ്പോഴാണ് ആദ്യമായി ഒരു കമന്റ്‌ കിട്ടുന്നത്....വളരെ നന്ദി ഉണ്ട് കേട്ടോ....വേറിട്ട്‌ ഒരു ബ്ലോഗ്‌ എഴുത്തിനായി മാറ്റി വെക്കുന്ന കാര്യം ഞാനും ആലോചിച്ചു കൊണ്ടിരിക്കുകയാ...

ഒപ്പം എന്റെ പാട്ടും കേട്ട് വിലയിരുത്തുമല്ലോ...നന്ദീ...
ദിവ്യ

divya / ദിവ്യ said...

ഒറ്റയ്ക്ക് മലയാളത്തില്‍ ആക്കിയിട്ടുണ്ട് കേട്ടോ.....